ഒരു പന്ത് ബാക്കിനില്‍ക്കെ സിക്‌സറടിച്ച് കോട്രെല്‍; വിന്‍ഡീസിന് അത്ഭുത വിജയം
ബാര്‍ബഡോസ്: അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അത്ഭുത വിജയവുമായി വെസ്റ്റിന്‍ഡീസ്. മത്സരം അവസാനിക്കാന്‍ ഒരു പന്ത് മാത്രം ശേഷിക്കെ ബൗളര്‍ ഷെല്‍ഡന്‍ കോട്രെലിന്റെ സിക്‌സറാണ് വിന്‍ഡീസിന് ഒരു വിക്കറ്റിന്റെ ജയം നേടിക്കൊടുത്തത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 2-0 എന്ന നിലയില്‍ മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസ് ഒരു പന്ത് ശേഷിക്കെ 9 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പോള്‍ സ്റ്റിര്‍ലിങ്(63), വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(29), കെവിന്‍ ഒബ്രിയന്‍(31), സിമ്രന്‍ജിത് സിങ്(34) എന്നിവരുടെ ബാറ്റിങ് മികവിലാണ് അയര്‍ലന്‍ഡ് മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്. വിന്‍ഡീസിനായി അല്‍സാരി ജേക്കബ് 4 ഉം ഷെല്‍ഡന്‍ കോട്രെല്‍ 3 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയും വാലറ്റവും കാത്തു. ഷായ് ഹോപ്(25), നിക്കോളാസ് പൂരന്‍(52), കിറോണ്‍ പൊള്ളാര്‍ഡ്(40), വാല്‍ഷ് ജൂനിയര്‍(46) എന്നിവര്‍ വിന്‍ഡീസിനെ ജയത്തിനടുത്തെത്തിച്ചു. അല്‍സാരി ജോസഫ്(16), ഷെല്‍ഡന്‍ കോട്രെല്‍(7) എന്നിവര്‍ വാലറ്റത്ത് നടത്തിയ ചെറുത്തുനില്‍പ്പാണ് ഒടുവില്‍ ജയം നേടിക്കൊടുത്തത്. അയര്‍ലന്‍ഡിനായി സിമ്രന്‍ജീത് സിങ് മൂന്ന് വിക്കറ്റെടുത്തു. മക്ബ്രിന്‍, മക്കാര്‍ത്തി എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications