Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന തോല്‍വിക്ക് പകരംവീട്ടി വിന്‍ഡീസ്; ടി20യില്‍ ബംഗ്ലാദേശിനെ തകര്‍ത്തു

ധാക്ക: ഏകദിന പരമ്പരയ്ക്ക് പിന്നാലെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ബംഗ്ലാദേശിനെ തകര്‍ത്തു. പേസ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രെല്ലിന്റെ മികവില്‍ എട്ടുവിക്കറ്റിനാണ് വിന്‍ഡീസ് ആതിഥേയരെ തോല്‍പ്പിച്ചത്. ബംഗ്ലാദേശ് 19 ഓവറില്‍ 129 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ കേവലം 10.5 ഓവറില്‍ വിന്‍ഡീസ് ലക്ഷ്യം പൂര്‍ത്തിയാക്കി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച നടക്കും.
ഐപിഎല്‍ ലേലം: പ്രതീക്ഷയൊടെ താരങ്ങള്‍... ആര്‍ക്കൊക്കെ നറുക്കുവീഴും?
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 61 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് അല്‍പമെങ്കിലും മാന്യത നല്‍കിയത്. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഷെല്‍ഡണ്‍ കോട്രെലിന്റെ മികച്ച ബൗളിങ്ങില്‍ കടുവകളുടെ മുന്‍നിരയ്ക്ക് അടിതെറ്റി. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി ഷെല്‍ഡണ്‍ നാല് വിക്കറ്റുകളാണ് പിഴുതത്.

westindies

ചെറിയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ ഷായ് ഹോപ്് 55 റണ്‍സെടുത്തു. എവിന്‍ ലൂയിസ്(18), ലിക്കോളാസ് പൂരന്‍(23), കീമോ പോള്‍(28) എന്നിവരാണ് വിന്‍ഡീസിനായി തിളങ്ങിയ മറ്റു കളിക്കാര്‍. ആക്രമിച്ച് ബൗള്‍ ചെയ്യാനുള്ള തീരുമാനമാണ് വിജയത്തിന് കാരണമായതെന്ന് ഷെല്‍ഡണ്‍ കളിക്കുശേഷം പറഞ്ഞു. മത്സരത്തില്‍ 16 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഹോപ് യുവരാജ് സിങ്ങിനും(12 പന്ത്), കോളന്‍ മണ്‍റോയ്ക്കും(14 പന്ത്) പിന്നിലായി ഇടംപിടിക്കുകയും ചെയ്തു.
Story first published: Tuesday, December 18, 2018, 12:06 [IST]
Other articles published on Dec 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+