Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ വിന്‍ഡീസ് ക്രിക്കറ്റ് താരം സെയ്മര്‍ നഴ്‌സ് ഓര്‍മയായി

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനായി ഒട്ടേറെ മത്സരങ്ങളില്‍ പാഡണിഞ്ഞ സെയ്മര്‍ നഴ്‌സ്(85) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന സെയ്മര്‍ ഓര്‍മയായതായി ബാര്‍ബഡോസ് ക്രിക്കറ്റര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയില്‍ പറയുന്നു. തന്റെ പരിശീലകനും ഉപദേശകനുമായ സെയ്മര്‍ ചെയ്തുതന്ന സേവനങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ഡെസ്മണ്ട് മരണവാര്‍ത്ത അറിയിച്ചത്.

seymournurse

വെസ്റ്റിന്‍ഡീസിനായി 1960ലാണ് ആദ്യമായി സെയ്മര്‍ കളിക്കാനിറങ്ങിയത്. 29 ടെസ്റ്റുകളില്‍നിന്നും 2,523 റണ്‍സും നേടി. ആറ് സെഞ്ച്വറികളും 10 അര്‍ധശതകങ്ങളുമായി മികച്ച പ്രകടനമായിരുന്നു സെയ്മറുടേത്. കളിക്കിടെ പലവട്ടം പരിക്കേറ്റതാണ് കരിയറിന് വിരാമമിടാന്‍ കാരണം. 1966ലെ വെസ്റ്റിന്‍ഡീസിന്റെ ഇംഗ്ലണ്ട് ടീമില്‍ ഇടംനേടിയതാരം ഒന്നാന്തരം പ്രകടനമാണ് നടത്തിയത്.

ആ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളില്‍നിന്നായി 501 റണ്‍സ് അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും നാല് അര്‍ധശതകവും ഉള്‍പ്പെടെയാണിത്. ഇതേതുടര്‍ന്ന് 1967ല്‍ വിസ്ഡണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. വിരമിച്ചശേഷവും ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്നു. ബാര്‍ബഡോസ് സെലക്ടറായി ദീര്‍ഘകാലം സേവനം ചെയ്തു. ബാര്‍ബഡോസ് നാഷണള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലകനുമായിരുന്നു.


Story first published: Tuesday, May 7, 2019, 17:08 [IST]
Other articles published on May 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+