For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെടിക്കെട്ടിനൊരുങ്ങി വിന്‍ഡീസ്.... അട്ടിമറിക്കാന്‍ കടുവകള്‍, ലോകകപ്പില്‍ മുന്‍തൂക്കം ഇങ്ങനെ

By Vaisakhan MK

ലണ്ടന്‍: ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തിന് വെസ്റ്റിന്‍ഡീസ് നാളെ കളത്തിലിറങ്ങും. ബംഗ്ലാദേശാണ്. ഇരുടീമുകളും രണ്ടാമതൊരു ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. എന്നാല്‍ വെടിക്കെട്ട് രീതിയിലേക്ക് മടങ്ങാനുള്ള ശ്രമമാണ് വിന്‍ഡീസ് നടത്തുന്നത്. സന്നാഹ മത്സരത്തില്‍ 400 റണ്‍സ് സ്‌കോര്‍ ചെയ്‌തെങ്കിലും അതേ നിലവാരത്തിലേക്ക് ഇതുവരെ വിന്‍ഡീസിന്റെ ബാറ്റിംഗ് നിര ഉയര്‍ന്നിട്ടില്ല. തങ്ങളുടെ സുരക്ഷിത മേഖലയിലേക്ക് മടങ്ങാനാണ് വിന്‍ഡീസിന്റെ ശ്രമം.

അതേസമയം ബംഗ്ലാദേശ് ഇപ്പോള്‍ ചെറുമീനുകളല്ല. ഏത് വമ്പന്‍മാരെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള ടീമാണ്. അതുകൊണ്ട് തന്നെ വിന്‍ഡീസ് ഭയപ്പെടണം. ആദ്യ മത്സരത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ബംഗ്ലാദേശ് തുടങ്ങിയത്. പിന്നീട് ന്യൂസിലന്റിനോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് തോല്‍വി വഴങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ടിന് മുന്നില്‍ കാര്യമായിട്ടുള്ള പ്രകടനങ്ങള്‍ക്കും ടീമിന് സാധിച്ചില്ല. പക്ഷേ മൂന്ന് മത്സരങ്ങളിലും മികച്ച സ്‌കോര്‍ നേടാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു.

വെടിക്കെട്ട് വിന്‍ഡീസ്

വെടിക്കെട്ട് വിന്‍ഡീസ്

വിന്‍ഡീസ് വെടിക്കെട്ട് ബാറ്റിംഗിലേക്ക് തിരിച്ച് പോകാനാണ് ഉദ്ദേശിക്കുന്നത്. ക്രിസ് ഗെയില്‍ തന്നെയാണ് വിന്‍ഡീസിന്റെ തുറുപ്പ് ചീട്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മികച്ച തുടക്കം കിട്ടിയിരുന്നെങ്കിലും വലിയ ഇന്നിംഗ്‌സാക്കി മാറ്റാന്‍ ഗെയിലിന് സാധിച്ചിരുന്നില്ല. പക്ഷേ താരം മികച്ച ഫോമിലാണ്. മറ്റൊരാള്‍ ആേ്രന്ദ റസ്സലാണ്. മികച്ച തുടക്കം കിട്ടിയിട്ടും റസ്സലിന് മുതലാക്കാന്‍ സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെ റസ്സല്‍ വിശ്വരൂപം കാണിക്കുമെന്നാണ് പ്രതീക്ഷ.

വിജയപ്രതീക്ഷയില്‍ ബംഗ്ലാദേശ്

വിജയപ്രതീക്ഷയില്‍ ബംഗ്ലാദേശ്

ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ ആരെയും ഞെട്ടിക്കാന്‍ പോന്ന ടീമാണ്. ആദ്യ മത്സരത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടീം വരവറിയിച്ചിരുന്നു. പിന്നീട് ന്യൂസിലന്റ്, ഇംഗ്ലണ്ട് ടീമുകളോട് പരാജയപ്പെട്ട് ടീം എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ എല്ലാ മത്സരത്തിലും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഷാക്കിബ് അല്‍ ഹസന്‍ ഗംഭീര പ്രകടനവുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ പട്ടികയിലുണ്ട്. ഷാക്കിബ് മികവ് ആവര്‍ത്തിക്കുമെന്ന് ഉറപ്പാണ്.

മുന്‍തൂക്കം ആര്‍ക്ക്

മുന്‍തൂക്കം ആര്‍ക്ക്

മത്സരത്തില്‍ മുന്‍തൂക്കം വിന്‍ഡീസിനാണ്. ഷെയ് ഹോപ്, നിക്കോളാസ് പൂരന്‍, ജേസന്‍ ഹോള്‍ഡര്‍ എന്നീ ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാര്‍ വിന്‍ഡീസ് നിരയിലുണ്ട്. ബൗളിംഗില്‍ ഷെല്‍ഡണ്‍ കോട്രലിന്റെ സാന്നിധ്യം വിന്‍ഡീസിനുള്ള മുന്‍തൂക്കമാണ്. ഇവര്‍ ഒരുമിച്ച് ഫോമിലേക്കുയര്‍ന്നാല്‍ വിന്‍ഡീസ് വമ്പന്‍ സ്‌കോര്‍ അടിക്കുമെന്ന് ഉറപ്പാണ്. അതേസമയം ഷാക്കിബ് മാരക ഫോമിലാണെങ്കില്‍ ബംഗ്ലാദേശ് നിരയിലെ മറ്റ് താരങ്ങളൊന്നും സ്ഥിരത പുലര്‍ത്തുന്നില്ല. അതാണ് ബംഗ്ലാദേശിനുള്ള ഏറ്റവും വലിയ തലവേദന.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ലോകകപ്പില്‍ ബംഗ്ലാദേശും വിന്‍ഡീസും നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്ന് തവണ വിന്‍ഡീസാണ് വിജയിച്ചത്. ഇത്തവണ വിന്‍ഡീസിനെ സ്പിന്‍ കുഴിയില്‍ വീഴ്ത്താനാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്. പക്ഷേ സ്പിന്‍ ബൗളിംഗ് ദൗര്‍ബല്യമാണെങ്കിലും ഒട്ടും ഭയമില്ലാതെയാണ് വിന്‍ഡീസ് കളിക്കുന്നത്. ഗെയില്‍ മത്സരത്തില്‍ താളം കണ്ടെത്തിയാല്‍ കടുവകള്‍ക്ക് അത് വെല്ലുവിളിയാവും. അതേസമയം ഇരുടീമുകളും ഓരോ മത്സരമാണ് വിജയിച്ചത്. മൂന്ന് പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. ജയിക്കേണ്ടത് ഇരുടീമുകള്‍ക്കും അത്യാവശ്യമാണ്.

{headtohead_cricket_8_10}

Story first published: Sunday, June 16, 2019, 15:38 [IST]
Other articles published on Jun 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+