Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകനെ സഹപരിശീലകനായി നിയമിച്ച് വെസ്റ്റ് ഇന്‍ഡീസ്

കിങ്‌സ്ടൗണ്‍: മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ട്രിവര്‍ പെന്നി ഇനി വെസ്റ്റ് ഇന്‍ഡീസിനെ കളിപഠിപ്പിക്കും. വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ സഹപരിശീലകനായാണ് പെന്നിയെ നിയമിച്ചത്. ഏകദിനത്തിലും ടി20യിലുമാണ് അദ്ദേഹം ടീമിനൊപ്പം പ്രവര്‍ത്തിക്കുക. വാര്‍വിക്ക്‌ഷെയറിനൊപ്പം ആഭ്യന്തര ക്രിക്കറ്റിലായിരുന്നു അദ്ദേഹം കൂടുതല്‍ സജീവമായിരുന്നത്.

ജനുവരി രണ്ടിന് അദ്ദേഹം വെസ്റ്റ് ഇന്‍ഡീസ് ടീമിനൊപ്പം ചേരും. വരാനിരിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് പെന്നിക്ക് കീഴിലാവും വിന്‍ഡീസ് നടത്തുക. ജനുവരി ഒമ്പതിന് ആരംഭിച്ച് 19ന് അവസാനിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിനവും ട്വന്റി20യുമാണുള്ളത്.

trevorpenney

വളരെ സന്തോഷവും ഭാഗ്യവും നിറഞ്ഞ ഒരു അവസരമായാണ് ഇതിനെ കാണുന്നത്. കീറോണ്‍ പൊള്ളാര്‍ഡ്, ഫില്‍ സിമ്മണ്‍സ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് തന്നെ മികച്ച അനുഭവമാകും. ടീമിലെ താരങ്ങളോടൊപ്പം ഇടപഴകി പരിചയമുണ്ട്. 2020 അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന് തയ്യാറെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഓരോ താരങ്ങളെയും അവരുടെ കഴിവിന്റെ പരമാവധിയിലേക്ക് ഉയര്‍ത്താനാണ് ശ്രമം - പെന്നി പറഞ്ഞു.

158 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റും 291 ലിസ്്റ്റ് എ ക്രിക്കറ്റും അദ്ദേഹം കളിച്ചിട്ടുണ്ട്. ശ്രീലങ്ക, ഹോളണ്ട്, അമേരിക്ക എന്നീ ടീമുകള്‍ക്കൊപ്പവും പരിശീലകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story first published: Wednesday, January 1, 2020, 10:41 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+