Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിന് ബാറ്റിങ് തന്ത്രങ്ങളോതാന്‍ പുതിയ കോച്ച്; ഇന്ത്യന്‍ പരമ്പര പിടിക്കുക ലക്ഷ്യം

കിങ്‌സ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പുതിയ ബാറ്റിങ് പരിശീലകനായി മോണ്ടി ദേശായിയെ നിയമിച്ചു. രണ്ട് വര്‍ഷം കരാറിലാണ് നിയമം. ഇന്ത്യക്കെതിരായി ഡിസംബര്‍ ആറിന് ആരംഭിക്കുന്ന പരമ്പര മുതലാവും മോണ്ടി സ്ഥാനമേല്‍ക്കുക. ഐപിഎല്‍ ടീമുകളെ പരിശീലിപ്പിച്ച് ഇന്ത്യന്‍ സാഹചര്യം അറിയാവുന്ന മോണ്ടിയെ എത്തിച്ച് ഇന്ത്യക്കെതിരായ പരമ്പര പിടിക്കുകയാണ് കാരിബീയന്‍സ് ലക്ഷ്യം വെക്കുന്നത്.

മൂന്ന് വീതം ടി20യും ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നത്. ക്രിക്കറ്റില്‍ ഏറെ പാരമ്പര്യമുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇത്തരമൊരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മോണ്ടി പ്രതികരിച്ചു. വിന്‍ഡീസിനെ വിജയത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. പുതിയൊരു സംസ്‌കാരം പഠക്കാനുള്ള തയ്യാറെടുപ്പിലാണ്. സന്തോഷമുള്ള ഒരു ഡ്രസിങ് റൂം ഒരുക്കുകയാണ് ആദ്യ നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

monty-desai

ഫില്‍ സിമ്മണ്‍സിനെപ്പോലൊരു പരിശീലകനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ടീമിന്റെ വിജയത്തിനുവേണ്ടി ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഗുജറാത്ത് ലയണ്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരെയെല്ലാം മോണ്ടി പരിശീലിപ്പിച്ചിട്ടുണ്ട്. യുഎഇ, കാനഡ ടീമുകള്‍ക്കുവേണ്ടിയാണ് അവസാനമായി പ്രവര്‍ത്തിച്ചത്.

Story first published: Wednesday, December 4, 2019, 17:59 [IST]
Other articles published on Dec 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+