Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റിയുവര്‍ട്ട് ലോ വെസ്റ്റിന്‍ഡീസ് ദേശീയ കോച്ച്

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റിയുവര്‍ട്ട് ലോയെ ദേശീയ ടീമിന്റെ കോച്ചായി നിയമിച്ചതായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 48കാരനായ സ്റ്റിയൂവര്‍ട്ട് ലോ നേരത്തെ ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളുടെ കോച്ചായിരുന്നിട്ടുണ്ട്. വെസ്റ്റിന്‍ഡീസില്‍ വെച്ചുനടക്കുന്ന ഇംഗ്ലണ്ടുമായുള്ള മൂന്ന് ഏകദിന മത്സര പരമ്പരയ്ക്ക് മുന്നോടിയായി ഫിബ്രുവരി 15ന് സ്റ്റ്യുവര്‍ട്ട് ലോ ടീമിന്റെ ചുമതലയേല്‍ക്കും.

ഫില്‍ സിമ്മണ്‍സിന് പകരക്കാരനായാണ് സ്റ്റ്യുവര്‍ട്ട് ലോ എത്തുന്നത്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ സ്റ്റിയുവര്‍ട്ടിന് കഴിയുമെന്ന് ബോര്‍ഡ് പ്രത്യാശ പ്രകടിപ്പിച്ചു. വളരെ നിര്‍ണായകമായ സമയത്താണ് അദ്ദേഹത്തെ നിയമിക്കുന്നത്. കഴിവുള്ള യുവതാരങ്ങളുള്ള ടീമാണ് ഇപ്പോഴുള്ളത്. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ അത് പ്രകടമായിരുന്നെന്നും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ റിച്ചാര്‍ പൈബസ് വ്യക്തമാക്കി.

stuartlaw

മഹത്തായ പരിചയമുള്ള വ്യക്തിയാണ് സ്റ്റ്യുവര്‍ട്ട് ലോ. കളിക്കാരുടെ മികവു കണ്ടെത്തി അവരെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ ലോ യ്ക്ക് കഴിയും. വെസ്റ്റിന്‍ഡീസിലേക്ക് ലോയ്ക്ക് സ്വാഗതമോതുന്നതായും അദ്ദേഹം അറിയിച്ചു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഒരു ടെസ്റ്റ് മത്സരവും 54 ഏകദിന മത്സരവും കളിച്ചിട്ടുണ്ട് സ്റ്റിയുവര്‍ട്ട് ലോ.

ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ടീം കോച്ചായിരുന്നു. കൂടാതെ ക്യൂന്‍സ് ലാന്‍ഡ് സംസ്ഥാനത്തെയും ബിഗ് ബാഷ് ടീം ബ്രിസ്‌ബേന്‍ ഹീറ്റിനെയും പരിശീലിപ്പിച്ചു. ശ്രീലങ്കയില്‍ കഴിഞ്ഞവര്‍ഷം പര്യടനം നടത്തിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ ദേശീയ കോച്ചായും ലോ ജോലി ചെയ്തു. വെസ്റ്റിന്‍ഡീസ് ടീമിനെ പരിശീലിപ്പിക്കുന്നതില്‍ സന്തോഷമുള്ളതായും തന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ജോലിയായിരിക്കും ഇതെന്നും സ്റ്റിയുവര്‍ട്ട് ലോ പ്രതികരിച്ചു.

Story first published: Monday, January 30, 2017, 8:51 [IST]
Other articles published on Jan 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+