വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവസാന അങ്കത്തില്‍ ഓടി രക്ഷപ്പെട്ട് വിന്‍ഡീസ്... അഫ്ഗാനെതിരെ 23 റണ്‍സിന്റെ നിറം മങ്ങിയ ജയം

By Vaisakhan MK

1
43685
ആത്മാഭിമാനം കാത്ത് വിന്‍ഡീസ്

ലണ്ടന്‍: ലോകകപ്പിലെ അവസാന പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സിന്റെ നേരിയ ജയം. ഇരുടീമുകളും ആവേശകരമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. അതേസമയം ഒരിക്കല്‍ കൂടി മധ്യനിര ഉത്തരവാദിത്തം കാണിക്കാതിരുന്നതാണ് അഫ്ഗാന്റെ പരാജയത്തിന് കാരണം. വെസ്റ്റിന്‍ഡീസിന്റെ നിലവാരമില്ലാത്ത ഫീല്‍ഡിംഗും മത്സരത്തില്‍ ഇത്ര മികച്ച മുന്നേറ്റത്തിന് അഫ്ഗാനിസ്ഥാന് വഴിയൊരുക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 288 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

1

നേരത്തെ അഫ്ഗാനിസ്ഥാനെതിരെ അക്ഷരാര്‍ത്ഥത്തില്‍ വെസ്റ്റിന്‍ഡീസ് തകര്‍ത്തടിക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്രിസ് ഗെയിലിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട് വിന്‍ഡീസ് പ്രതിരോധത്തിലായി. പിന്നീട് എവിന്‍ ലൂയിസും ഷായ് ഹോപ്പും ചേര്‍ന്നാണ് വിന്‍ഡീസിന്റെ ഇന്നിംഗ്‌സ് നേരെയാക്കിയത്. ഷായ് ഹോപ് 92 പന്തില്‍ 77 റണ്‍സെടുത്തു. ലൂയിസ് 78 പന്തില്‍ 58 റണ്‍സെടുത്തു. ഇരുവരും ആറ് വീതം ബൗണ്ടറിയും രണ്ട് വീതം സിക്‌സറുകളും പറത്തി.

എന്നാല്‍ ഇവര്‍ പുറത്തായ ശേഷം മധ്യനിരയില്‍ ഉണ്ടായ കൂട്ടുകെട്ടാണ് മത്സരത്തില്‍ 300ന് മുകളില്‍ വിന്‍ഡീസിന് സ്‌കോര്‍ സമ്മാനിച്ചത്. ഹെറ്റ്മയര്‍ 31 പന്തില്‍ 39 റണ്‍സെടുത്തു. മത്സരത്തില്‍ വലിയ സ്‌കോര്‍ പിറക്കില്ലെന്ന് കരുതിയപ്പോഴാണ് നിക്കോളാസ് പൂരനും ജേസന്‍ ഹോള്‍ഡറും ക്രീസിലെത്തുന്നത്. പൂരന്‍ കഴിഞ്ഞ കളിയിലെ ഫോം തുടര്‍ന്നു. 43 പന്തില്‍ 58 റണ്‍സുമായി മികച്ച പ്രകടനമാണ് താരം നടത്തിയത്. ഹോള്‍ഡര്‍ 34 പന്തില്‍ 45 റണ്‍സെടുത്തു. നാല് സിക്‌സര്‍ താരം പറത്തുകയും ചെയ്തു. ബ്രാത്ത് വെയ്റ്റ് അവസാന നാല് പന്തില്‍ 14 റണ്‍സെടുക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാന്‍ നിരയില്‍ സദ്രാന്‍ രണ്ട് വിക്കറ്റെടുത്തു. ഷിര്‍സാദും റാഷിദ് ഖാനും നബിയും ഓരോ വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ അഞ്ച് റണ്‍സെടുത്ത ഗുല്‍ബാദിന്‍ നയ്യീബ് അനാവശ്യ ഷോട്ട് കളിച്ച് പുറത്തായതോടെ അഫ്ഗാന്‍ പ്രതിരോധത്തിലായി. എന്നാല്‍ ഇക്രം അലിഖിലും റഹ്മത്ത് ഷായും തകര്‍ത്തടിച്ചതോടെ ട്രാക്കിലായി. റഹ്മത്ത് ഷാ 78 പന്തില്‍ 62 റണ്‍സെടുത്താണ് പുറത്തായത്. പത്ത് ബൗണ്ടറിയും താരം അടിച്ചു. അലിഖില്‍ 93 പന്തില്‍ 86 റണ്‍സെടുത്തു. ഇവര്‍ ക്രീസിലുള്ളപ്പോള്‍ അഫ്ഗാന് നല്ല വിജയസാധ്യതയുണ്ടായിരുന്നു. പിന്നീടെത്തിയ നജീബുള്ള സദ്രാന്‍, അസ്ഗര്‍ അഫ്ഗാന്‍ എന്നിവര്‍ പൊരുതിയെങ്കിലും ബാക്കിയുള്ളവര്‍ക്കൊന്നും പൊരുതാന്‍ പോലും സാധിച്ചില്ല. മോശം ഫീല്‍ഡിംഗും ബൗളിംഗും കാഴ്ച്ചവെച്ചിട്ടും വിന്‍ഡീസ് വിജയിച്ചത്, അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്ത കുറവ് കൊണ്ടാണ്.

Jul 04, 2019, 10:57 pm IST

അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം. സ്‌കോര്‍: വിന്‍ഡീസ് 311, അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 288ന് പുറത്ത്

Jul 04, 2019, 10:36 pm IST

അഫ്ഗാനിസ്ഥാന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. വിജയിക്കാന്‍ 57 റണ്‍സ്. സ്‌കോര്‍ 255

Jul 04, 2019, 10:09 pm IST

അഫ്ഗാനിസ്ഥാന്് വിജയിക്കാന്‍ 55 പന്തില്‍ 86 റണ്‍സ്‌

Jul 04, 2019, 10:08 pm IST

അഫ്ഗാനിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടം. സ്‌കോര്‍ 224

Jul 04, 2019, 9:41 pm IST

അഫ്ഗാനിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടം. 86 റണ്‍സെടുത്ത അലി ഖില്‍ പുറത്ത്. സ്‌കോര്‍ 189

Jul 04, 2019, 9:03 pm IST

അഫ്ഗാനിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടം. 62 റണ്‍സെടുത്ത റഹ്മത്ത് ഷാ പുറത്ത്. സ്‌കോര്‍ 138

Jul 04, 2019, 7:07 pm IST

വെസ്റ്റിന്‍ഡീസിനെതിരെ അഫ്ഗാനിസ്ഥാന് 312 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ ആറിന് 311

Jul 04, 2019, 6:05 pm IST

വെസ്റ്റിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടം. ഷെയ് ഹോപ് പുറത്ത്. സ്‌കോര്‍ 219

Jul 04, 2019, 5:24 pm IST

വെസ്റ്റിന്‍ഡീസിന് മൂന്നാം വിക്കറ്റ് നഷ്ടം. ഹെറ്റ്മയര്‍ 39 റണ്‍സിന് പുറത്ത്. സ്‌കോര്‍ 174

Jul 04, 2019, 5:06 pm IST

ഷായ് ഹോപിന് അര്‍ധ സെഞ്ച്വറി. വിന്‍ഡീസ് രണ്ടിന് 149

Jul 04, 2019, 4:43 pm IST

വിന്‍ഡീസിന് രണ്ടാം വിക്കറ്റ് നഷ്ടം. ലൂയിസിനെ റാഷിദ് ഖാന്‍ പുറത്താക്കി. സ്‌കോര്‍ 109

Jul 04, 2019, 3:55 pm IST

വിന്‍ഡീസ് സ്‌കോര്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 കടന്നു. ക്രിസ് ഗെയിലാണ് പുറത്തായത്‌

Jul 04, 2019, 2:41 pm IST

അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Thursday, July 4, 2019, 22:58 [IST]
Other articles published on Jul 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X