Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിടക്ക പങ്കിട്ടത് 500 മുതല്‍ 650 സ്ത്രീകള്‍ വരെ; വെസ്റ്റിന്റീസ് താരത്തിന്റെ വെളിപ്പെടുത്തല്‍

ദില്ലി: മുന്‍ വെസ്റ്റിന്റീസ് ക്രിക്കറ്റ് താരം ടിനോ ബെസ്റ്റ് ആത്മകഥാ രചനയിലെന്ന് റിപ്പോര്‍ട്ട്. ഏതാണ്ട് മുഴുവനായും എഴുതിത്തീര്‍ന്ന ആത്മകഥയില്‍ വെസ്റ്റിന്റീസ് ടീമുമായി ബന്ധപ്പെട്ട് പല വെളിപ്പെടുത്തലുകളും ഉള്‍പ്പെട്ടതായാണ് വിവരം. 'Mind the Windows: My Story' എന്ന് പേരിട്ട ആത്മകഥയില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളാല്‍ സമ്പന്നമാണെന്ന് പറയുന്നു.

500 മുതല്‍ 650 സ്ത്രീകള്‍ വരെ തന്റെ ജീവിതത്തില്‍ കിടക്ക പങ്കിട്ടിട്ടുണ്ടെന്നാണ് ടിനോയുടെ പ്രധാന വെളിപ്പെടുത്തല്‍. ടീമിനൊപ്പം ലോകത്തെ പല രാജ്യങ്ങളും സഞ്ചരിക്കവെയായിരുന്നു സ്ത്രീകളുമായുള്ള ബന്ധം. ടീമിലെ സഹകളിക്കാരുടെ സ്ത്രീ കമ്പത്തെക്കുറിച്ചും ടിനോ വിശദമായി ആത്മകഥയില്‍ പ്രതിപാദിക്കുന്നുണ്ട്.

tinobest

വെസ്റ്റിന്റീസിനുവേണ്ടി 11 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്നു ടിനോ. തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും, സ്ത്രീകളെക്കുറിച്ചും, ലൈംഗിക വിഷയത്തില്‍ സഹതാരങ്ങളുമായുള്ള മത്സരത്തെക്കുറിച്ചുമെല്ലാം വായനക്കാര്‍ക്ക് വിശദമായി വായിക്കാം. ഇതുസംബന്ധിച്ച് ടിനോ തന്നെ പറയുന്നത് ഇങ്ങനെയാണ്.

ഞാന്‍ പെണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നു. പെണ്‍കുട്ടികള്‍ എന്നെയും. ക്രിക്കറ്ററായി എല്ലായിടത്തും ഞാന്‍ എത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുമൊത്തുള്ള സമയങ്ങള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ലോകത്ത് പലയിടങ്ങളിലായുള്ള 650ഓളം സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ട്. ജീവിതത്തില്‍ സംഭവിച്ച ഇത്തരം പ്രധാന സംഭവങ്ങളെല്ലാം ഞാന്‍ ആത്മകഥയില്‍ പകര്‍ത്തുന്നുണ്ടെന്നും ബെസ്റ്റ് പറഞ്ഞു.

Story first published: Friday, April 22, 2016, 8:55 [IST]
Other articles published on Apr 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+