വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരുന്നത് ഈ ടീമുകളുടെ ഐപിഎല്‍... എന്തൊരു ടീം, ഒരു വീക്ക്‌നെസുമില്ല!! കിരീടം ഇവരിലൊരാള്‍ക്ക്?

ലേലത്തില്‍ മികച്ച താരങ്ങളെ പല ടീമുകളും സ്വന്തമാക്കിയിരുന്നു

By Manu

മുംബൈ: ഐപിഎല്‍ ലേലത്തിന് തിരശീല വീണതോടെ ക്രിക്കറ്റ് പ്രേമികള്‍ പുതിയ സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ഇനി ഏതു ടീം കിരീടമണിയുമെന്നതാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. ജയ്പൂരില്‍ നടന്ന ലേലത്തില്‍ എട്ടു ഫ്രാഞ്ചൈസികളും തങ്ങളുടെ വീക്ക്‌നെസുകള്‍ പരിഹരിക്കാനുള്ള മികച്ച ശ്രമങ്ങളാണ് നടത്തിയത്. ചില ഫ്രാഞ്ചൈസികള്‍ തങ്ങള്‍ പ്രതീക്ഷിച്ച താരങ്ങളെ ടീമിലേക്കു കൊണ്ടു വന്നപ്പോള്‍ മറ്റു ചിലര്‍ക്കു ഇതിനു കഴിഞ്ഞതുമില്ല.

ഐപിഎല്ലാണെങ്കില്‍ ഹീറോ, ടീം ഇന്ത്യയില്‍ സീറോ!! പ്രതീക്ഷകള്‍ തെറ്റിച്ച ഐപിഎല്‍ സൂപ്പര്‍ താരങ്ങള്‍ഐപിഎല്ലാണെങ്കില്‍ ഹീറോ, ടീം ഇന്ത്യയില്‍ സീറോ!! പ്രതീക്ഷകള്‍ തെറ്റിച്ച ഐപിഎല്‍ സൂപ്പര്‍ താരങ്ങള്‍

ബുംറയ്ക്ക് ഇനിയെന്ത് വേണം? ഉപമിക്കപ്പെട്ടത് ഓസീസ് ഇതിഹാസത്തോട്... എല്ലാവരില്‍ നിന്നും വ്യത്യസ്തന്‍ ബുംറയ്ക്ക് ഇനിയെന്ത് വേണം? ഉപമിക്കപ്പെട്ടത് ഓസീസ് ഇതിഹാസത്തോട്... എല്ലാവരില്‍ നിന്നും വ്യത്യസ്തന്‍

ലേലം കഴിഞ്ഞതോടെ കൂടുതല്‍ സന്തുലിതമായി മാറിയ ടീമുകളുണ്ട്. കാര്യമായ വീക്ക്‌നെസുകളിലൊന്നുമില്ലാത്ത ഇവരിലൊരു ടീം തന്നെ അടുത്ത ഐപിഎല്ലിലും ജേതാക്കളായേക്കും. ഏതൊക്കെയാണ് ഈ ടീമുകളെന്നു നോക്കാം.

ആര്‍സിബി

ആര്‍സിബി

ഐപിഎല്ലില്‍ ഇതുവരെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സിന്റെ കാത്തിരിപ്പ് അടുത്ത തവണ അവസാനിച്ചേക്കും. കാരണം അത്രയും മികച്ചൊരു സംഘത്തെയാണ് പുതിയ സീസണിലേക്ക് ആര്‍സിബിക്കു ലഭിച്ചിരിക്കുന്നത്. ലേലത്തിനു മുമ്പ് മന്‍ദീപിനെ ടീമിലേക്കു കൊണ്ടുവന്ന ആര്‍സിബി ക്വിന്റണ്‍ ഡികോക്ക്, ക്രിസ് വോക്‌സ്, സര്‍ഫ്രാസ് ഖാന്‍, ബ്രെന്‍ഡന്‍ മക്കുല്ലം, കോറി ആന്‍ഡേഴ്‌സന്‍ എന്നിവരെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ലേലത്തില്‍ വിന്‍ഡീസിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യുവ സെന്‍സേഷന്‍ ശിവം ദുബെ, ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസെനടക്കമുള്ളവരെ വാങ്ങാനും ആര്‍സിബിക്കു കഴിഞ്ഞു.
ബാറ്റിങില്‍ ക്യാപ്റ്റന്‍ വിരാട് കോലിയോടൊപ്പം എബി ഡിവില്ലിയേഴ്‌സ്, ഹെറ്റ്‌മെയര്‍, മോയിന്‍ അലി, മാര്‍ക്കസ് സ്‌റ്റോയ്ണിസ് എന്നിവര്‍ ടീമിലുണ്ട്. ഇവരില്‍ അലി, സ്റ്റോയ്ണിസ് എന്നിവരെക്കൂടാതെ ദുബെ, അക്ഷ്്ദീപ് നാഥ്, പവന്‍ നേഗി, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ ഓള്‍റൗണ്ടര്‍മാരുമുണ്ട്. ടിം സോത്തി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരടങ്ങുന്ന ബൗളിങ് നിരയും ആര്‍സിബിയെ അപകടകാരികളാക്കും.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മൂന്നു തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് നാലാം കിരീടം അടുത്ത തവണ നേടുമെന്ന ശുഭപ്രതീക്ഷയിലാണ്. മികച്ച ടീമിനെത്തനെയാണ് മുംബൈ അടുത്ത സീസണില്‍ അണിനിരത്തുന്നത്. ലേലത്തിനു മുമ്പ് ക്വിന്റണ്‍ ഡോക്കിനെ കൊണ്ടുവന്ന മുംബൈ ലേലത്തില്‍ യുവരാജ് സിങ്, ലസിത് മലിങ്ക എന്നീ സൂപ്പര്‍ താരങ്ങളെയും വാങ്ങിയിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയിക്കുന്ന ബാറ്റിങ് നിരയില്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, എവിന്‍ ലൂയിസ്, ഇഷാന്‍ കിഷന്‍, യുവരാജ് എന്നിവരുണ്ട്.
ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ബെന്‍ കട്ടിങ്, കിരോണ്‍ പൊള്ളാര്‍ഡ് എന്നീ ഇടിവെട്ട് ഓള്‍റൗണ്ടര്‍മാര്‍ക്കൊപ്പം ബൗളിങില്‍ ജസ്പ്രീത് ബുംറ, മിച്ചെല്‍ മക്ലെനഗന്‍, മലിങ്ക, ആദം മില്‍നെ മയാങ്ക് മര്‍ക്കാണ്ഡെ എന്നിവരുമുണ്ട്. കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലായിരുന്നു യുവതാരം മര്‍ക്കാണ്ഡെ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കഴിഞ്ഞ സീസണിലെ റണ്ണറപ്പും മുന്‍ ജേതാക്കളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും വളരെ സന്തുലിതമായ ടീമാണ് പുതിയ സീസണിലുള്ളത്. ശിഖര്‍ ധവാനെ ഡല്‍ഹിക്കു വിറ്റെങ്കിലും വിലക്ക് കഴിഞ്ഞ് മുന്‍ നായകനും ഓസീസിന്റെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ മടങ്ങിയെത്തുന്നത് അവരെ കരുത്തരാക്കും.
ലേലത്തില്‍ വൃധിമാന്‍ സാഹ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ഹൈദരാബാദിലെത്തിയ ചില മികച്ച താരങ്ങള്‍.
ബാറ്റിങില്‍ വാര്‍ണറെക്കൂടാതെ കഴിഞ്ഞ സീസണിലെ നായകനായ കെയ്ന്‍ വില്ല്യംസണ്‍, മനീഷ് പാണ്ഡെ, യൂസുഫ് പഠാന്‍, ഷാക്വിബുല്‍ ഹസന്‍, ദീപക് ഹൂഡ എന്നിവരും ഹൈദരാബാദിനെ അപകടകാരികളാക്കും. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, റാഷിദ് ഖാന്‍, ഖലീല്‍ അഹമ്മദ്, ഷാക്വിബ് എന്നിവരടങ്ങുന്ന ശക്തമായ ബൗൡങ് നിരയും അവര്‍ക്കുണ്ട്.സ്പിന്‍ ബൗളിങില്‍ ഷഹബാസ് നദീം കൂടി പുതുതായി ചേര്‍ന്നും ടീമിന് മുതല്‍ക്കൂട്ടാണ്.

Story first published: Friday, December 21, 2018, 13:14 [IST]
Other articles published on Dec 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X