ലോകകപ്പ്: ഇന്ത്യ- പാകിസ്താന്‍ പോരാട്ടവും വെള്ളത്തിലാവുമോ? കാലാവസ്ഥാ പ്രവചനം പുറത്ത്!!
മാഞ്ചസ്റ്റര്‍: ഐസിസിയുടെ ഏകദിന ലോകകപ്പ് മഴയില്‍ കുതിര്‍ന്നു മുന്നേറവെ ക്രിക്കറ്റ് ലോകത്തു നിന്നും ഐസിസിക്കു നേരെ പ്രതിഷേധമുയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനകം നാലു മല്‍സരങ്ങളാണ് കനത്ത മഴയെത്തുടര്‍ന്നു ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ടത്. ഒരു മല്‍സരം മഴ മൂലം തടസ്സപ്പെടുകയും ചെയ്തിരുന്നു. ലോകകപ്പില്‍ ഇത്രയും മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതും ഇതാദ്യമായാണ്.
ഇനി ലോകം ഉറ്റുനോക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടവും മഴയില്‍ ഒലിച്ചുപോവുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം. ഈ മല്‍സരത്തിന്റെ കാലാവസ്ഥാനം പ്രവചനം പുറത്തു വന്നിരിക്കുകയാണ്.

മഴ പെയ്യാന്‍ സാധ്യത
ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം നിരാശരാക്കുന്നതാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴ പെയ്യാന്‍ സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഇതോടെ മല്‍സരം തടസ്സപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
മഴ 'വിട്ടുവീഴ്ചയ്ക്കു' തയ്യാറായില്ലെങ്കില്‍ ഒരു പക്ഷെ ഒരോവര്‍ പോലും കളിക്കാതെ ലോകം കാത്തിരിക്കുന്ന ഈ പോരാട്ടം ഉപേക്ഷിക്കേണ്ടി വരികയും ചെയ്‌തേക്കാം. 50 ഓവര്‍ മല്‍സരം നടന്നില്ലെങ്കിലും കുറച്ച് ഓവറുകളെങ്കിലും കളി നടക്കാന്‍ മഴ അനുവദിക്കണമേയെന്ന പ്രാര്‍ഥനയിലാണ് ക്രിക്കറ്റ് ആരാധകര്‍.

പ്രവചനം ഇങ്ങനെ...
ഇന്ത്യന്‍- പാകിസ്താന്‍ മല്‍സരം മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യസമയത്തു തന്നെ തുടങ്ങാന്‍ സാധിച്ചേക്കും. കളിയുടെ ടോസ് നടക്കുന്ന ബ്രിട്ടീഷ് സമയം രാവിലെ 10 മണിക്കു മാഞ്ചസ്റ്ററില്‍ മഴ പെയ്യാനുള്ള സാധ്യത 20 ശതമാനം മാത്രമേയുള്ളൂവെന്നതാണ് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ഉച്ചയ്ക്കു ഒരു മണിക്കിടെ മഴ പെയ്യാനുള്ള സാധ്യത 50 ശതമാനമുണ്ടെന്നതാണ് തിരിച്ചടി.
ഉച്ചയ്ക്കു ശേഷവും കാലാവസ്ഥ അത്ര അനുകൂലമല്ല. രാത്രി ഏഴു മണിക്കു ശേഷം മഴ പെയ്യാനുള്ള സാധ്യത 40 ശതമാനമായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

പാകിസ്താന് നിര്‍ണായകം
ഞായറാഴ്ചത്തെ ക്ലാസിക്ക് പോരാട്ടം ഇന്ത്യയേക്കാള്‍ നിര്‍ണായകം പാകിസ്താനാണ്. ഇതിനകം പാകിസ്താന്റെ ഒരു മല്‍സരം മഴയെത്തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല കളിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ക്കു ജയിക്കാനുമായിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരായ മല്‍സരം പാകിസ്താന് ജീവന്‍ മരണ പോരാട്ടമാണ്. ഈ കളിയില്‍ ജയിച്ചാല്‍ മാത്രമേ പാക് ടീമിനു സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ കഴിയുകയുള്ളൂ.
മറുഭാഗത്ത് ഇന്ത്യക്കും മഴ മൂലം മല്‍സരം ഉപേക്ഷിക്കുന്നത് തിരിച്ചടിയാണ്. നേരത്തേ ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ കളിയും മഴയെടുത്തിരുന്നു. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതു മാത്രമാണ് ഇന്ത്യയുടെ പ്ലസ് പോയിന്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications