സ്‌കോര്‍ 330 എങ്കിലും വേണമെന്ന് ധോണി.. പക്ഷേ ധോണി അടിക്കില്ല...
രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് ശക്തമായ അടിത്തറ ഇട്ടുകൊടുത്ത ശേഷമാണ് ധോണി ക്രീസിലെത്തിയത്. പെര്‍ത്തിലെ ഒന്നാം ഏകദിനത്തിലും ബ്രിസ്‌ബേനിലെ രണ്ടാം ഏകദിനത്തിലും ഈ ലോട്ടറി ധോണിക്ക് കിട്ടി. രണ്ട് കളിയിലും ധോണി പരാജയപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ രണ്ട് കളിയിലും ഇന്ത്യന്‍ സ്‌കോര്‍ 330 കടക്കുമായിരുന്നു, ഒരുപക്ഷേ ഇന്ത്യ ജയിക്കുകയും ചെയ്യുമായിരുന്നു.
സുരേഷ് റെയ്‌നയും യുവരാജും ഒന്നും കളിക്കാനില്ലാതിരിക്കേ, ധോണിയുടെ ബാറ്റിംഗ് പരാജയം ഇന്ത്യയ്്ക്ക് സമ്മാനിച്ചത് രണ്ട് തോല്‍വികള്‍. പെര്‍ത്തില്‍ 13 പന്തില്‍ 18ഉം ബ്രിസ്‌ബേനില്‍ 10 പന്തില്‍ 11ഉം. ഇതൊന്നുമല്ല രസം, കളിക്ക് ശേഷം ധോണി പറയുന്നത് റണ്‍സ് ഇത്രയൊന്നും പോര, 330 എങ്കിലും എത്തിക്കണമെന്നാണ്. രണ്ട് കളിയില്‍ മാന്യമായി പരാജയപ്പെട്ട ശേഷം, സ്‌കോര്‍ ആര് 330 വരെ എത്തിക്കുമെന്നാണ് ധോണി കരുതുന്നത്.....

രോഹിത് ഇനിയെന്ത് ചെയ്യണം
പെര്‍ത്തില്‍ 171, ബ്രിസ്‌ബേനില്‍ 124... രണ്ട് കളിയില്‍ രണ്ട് സെഞ്ചുറികള്‍. എന്നിട്ടും രണ്ട് കളിയിലും ഇന്ത്യ തോറ്റു. ഇതില്‍ക്കൂടുതല്‍ എന്ത് ബാറ്റിംഗാണ് രോഹിത് ശര്‍മയോട് ഇന്ത്യയ്ക്ക് ചോദിക്കാനാകുക.

ധോണിയാണ് വില്ലന്‍
പെര്‍ത്തില്‍ 13 പന്തില്‍ 18ഉം ബ്രിസ്‌ബേനില്‍ 10 പന്തില്‍ 11ഉം റണ്‍സടിച്ച് ഇന്ത്യയുടെ സ്‌കോറിങ് മെല്ലെയാക്കിയത് ധോണിയാണ്. നിര്‍ണായക സമയത്ത് ധോണി പുറത്തായതോടെ അവസാന ഓവറുകളില്‍ റണ്‍സ് വറ്റി. പെര്‍ത്തില്‍ അവസാനം വരെ രോഹിത് ഉണ്ടായത് കാരണം റണ്‍സ് കിട്ടി പക്ഷേ ബ്രിസ്‌ബേനില്‍ അവസാന ഓവറുകളില്‍ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്.

കോലിയും നിറഞ്ഞ് കളിച്ചു
രണ്ട് കളിയില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍. രോഹിത് ശര്‍മയ്‌ക്കൊപ്പം രണ്ട് തകര്‍പ്പന്‍ കൂട്ടുകെട്ടുകള്‍. വിരാട് കോലിയും മികച്ച ഫോമിലാണ്. പക്ഷേ ഗുണമുണ്ടായില്ല എന്ന് മാത്രം.

രഹാനെയാണ് മുത്ത്
ബാറ്റിംഗ് ലൈനപ്പില്‍ ഇടം കിട്ടില്ലെന്ന് ധോണി സംശയം പറഞ്ഞ അജിന്‍ക്യ രഹാനെ മുത്ത് പോലെ ഒരു ഇന്നിംഗ്‌സാണ് ബ്രിസ്‌ബേനില്‍ കളിച്ചത്. 80 പന്തില്‍ 89 റണ്‍സ്. ഒന്നാമത്തെ ഏകദിനത്തില്‍ ധോണി രഹാനെയെ ബാറ്റിംഗിന് ഇറക്കിയതേ ഇല്ല.

ധവാനെ എത്ര നാള്‍ ചുമക്കും
കഴിഞ്ഞ ലോകകപ്പിന് ശേഷം ശിഖര്‍ ധവാന്‍ ഒന്ന് നന്നായി കളിച്ചിട്ടില്ല. ഇതാ അടുത്ത ലോകകപ്പ് എത്താറായി. ഈ ഫോമില്‍ ധവാനെ ധോണി എത്ര കാലം കൂടി ചുമക്കും എന്നാണ് കണ്ടറിയാനുള്ളത്.

സ്പിന്നും ഫാസ്റ്റും കണക്ക്
ബൗളിംഗില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയെ വേണ്ട എന്ന നിലയിലാണ് കാര്യങ്ങള്‍. ധോണി പറഞ്ഞത് പോലെ 330 അടിച്ചാല്‍ ഓസ്‌ട്രേലിയ അതും തിരിച്ചടിക്കും എന്നേ ആദ്യ രണ്ട് കളിയും കണ്ട ആരും പറയൂ.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications