വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെ വിക്കറ്റ് മുന്‍കൂട്ടി കണ്ടു! പക്ഷെ സര്‍പ്രൈസ് രണ്ടാമത്തേതെന്നു ഷഹീന്‍ അഫ്രീഡി

ടി20 ലോകകപ്പിലെ പ്രകടനത്തെക്കുറിച്ചാണ് മനസ്സ്തുറന്നത്

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ക്ലാസിക്ക് പോരാട്ടത്തിലെ മാജിക്ക് സ്‌പെല്ലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡി. പാക് പട ഇന്ത്യ പത്തു വിക്കറ്റിനു വാരിക്കളഞ്ഞ മല്‍സരത്തില്‍ അവരുടെ ബൗളിങ് ഹീറോ കൂടിയായിരുന്നു അദ്ദേഹം. വിലപ്പെട്ട മൂന്നു വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മ (0), കെഎല്‍ രാഹുല്‍ (3), നായകന്‍ വിരാട് കോലി (57) എന്നിവരായിരുന്നു ഷഹീന്റെ ഇരകള്‍.

1

പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. 31 റണ്‍സിനായിരുന്നു ഷഹീന്റെ മൂന്നു വിക്കറ്റ് നേട്ടം. തന്റെ ആദ്യത്തെ രണ്ടോവറില്‍ തന്നെ രാഹുല്‍, രോഹിത് എന്നിവരെ അദ്ദേഹം പുറത്താക്കിയിരുന്നു. ഇതാടെയാണ് പാകിസ്താന്‍ മല്‍സരത്തില്‍ പിടിമുറുക്കിയത്.

2

ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ ഒരുപാട് മികച്ച പ്രകടനങ്ങള്‍ എന്റെ ഇതുവരെയുള്ള കരിയറിലുണ്ടായിട്ടുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് മറക്കാനാവാത്ത പ്രകടനം ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ വിജയിച്ച മല്‍സരത്തിലേതായിരുന്നു. എന്നെ സംബന്ധിച്ച് വളരെ മികച്ച വര്‍ഷം കൂടിയായിരുന്നു 2021. ഈ വര്‍ഷവും നിങ്ങള്‍ക്കു തന്നില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഷഹീന്‍ അഫ്രീഡി വ്യക്തമാക്കി.

3

ഇന്ത്യക്കെതിരേ അന്നു ദുബായില്‍ വച്ചു നടന്ന മല്‍സരത്തില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ഞങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു. പിച്ചില്‍ നിന്നും കുറച്ചു സ്വിങ് ലഭിച്ചിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ സാധിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അതു തെറ്റിയതുമില്ല. പക്ഷെ കെഎല്‍ രാഹുലിനെ പുറത്താക്കിയ ബോള്‍ ശരിക്കും സര്‍പ്രൈസ് തന്നെയായിരുന്നു. അതു താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷഹീന്‍ വെളിപ്പെടുത്തി.

4

ബോള്‍ ഒരുപാട് സ്വിങ് ചെയ്തിരുന്നെന്നു പറയാന്‍ കഴിയില്ല. ചെറിയ സ്വിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സത്യസന്ധമായി പറയുകയാണങ്കില്‍ ഞാന്‍ നല്ല വേഗതയിലായിരുന്നു ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. പന്ത് പിച്ച് ചെയ്ത ശേഷം ഉയര്‍ത്താന്‍ ശ്രമിക്കണമെന്നു ഷുഐബ് മാലിക്ക് എന്നോടു പറഞ്ഞിരുന്നു. അതിലൂടെ ബോളിനെ എന്തെങ്കിലും ചെയ്യാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

5

ആ ബോള്‍ കെഎല്‍ രാഹുലിന്റെ പ്രതിരോധം ഭേദിച്ച് സ്റ്റംപില്‍ പതിച്ചപ്പോള്‍ ഞാന്‍ ശരിക്കും ആശ്ച്യപ്പെട്ടുപോയി. ബോള്‍ ഇത്രയുമധികം ചെയ്യുമെന്നു ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. അതുകൊണ്ടു തന്നെ രാഹുലിന്റെ വിക്കറ്റ് എനിക്കു വളരെയധികം സന്തോഷമേകി. പിന്നീട് ക്യാപ്റ്റന്‍ വിരാട് കോലിയെയും പുറത്താക്കാന്‍ എനിക്കു കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹം ഫിഫ്റ്റിയടിച്ചിരുന്നെങ്കിലും ആ വിക്കറ്റും സ്‌പെഷ്യലാണേന്നു ഷഹീന്‍ അഫ്രീഡി കൂട്ടിച്ചേര്‍ത്തു.

6

ഓസ്ട്രലിയക്കെതിരായ സെമിയ ഫൈനലില്‍ മാത്യു വേഡ് തനിക്കെതിരേ മൂന്നു സിക്‌സറുകളടിച്ചപ്പോള്‍ കരഞ്ഞുപോയതായും ഷഹീന്‍ അഫ്രീഡി വെളിപ്പെടുത്തി. അതെ എന്നെ കരയിപ്പിച്ച നിമിഷമായിരുന്നു അത്. മാത്യു വേഡ് എനിക്കെതിരേ മൂന്നു സിക്‌സറുകളിക്കുകയും ഞങ്ങള്‍ സെമി ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു. ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ക്കു അതു ഹൃദയഭേദകമായിരുന്നുവെന്നും ഷഹീന്‍ പറഞ്ഞു.

7

അതേസമയം, ബാബര്‍ ആസം നയിച്ച പാകിസ്താനെതിരേ കോലിയുടെ ഇന്ത്യക്കു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 151 റണ്‍സാണ് നേടാനായത്. 57 റണ്‍സെടുത്ത കേിലിയായിരുന്നു ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. റിഷഭ് പന്ത് 39 റണ്‍സും നേടി. മറുപടിയില്‍ പാകിസ്താന്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 17.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. മുഹമ്മദ് റിസ്വാന്‍ (79*), നായകന്‍ ബാബര്‍ (68*) എന്നിവരുടെ പ്രകടനമാണ് പാക് വിജയം വളരെ അനായാസമാക്കിയത്.

Story first published: Tuesday, January 25, 2022, 13:50 [IST]
Other articles published on Jan 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X