റസ്സലിന്റെ വെടിക്കെട്ട് ഞങ്ങള്‍ക്കെതിരെ നടക്കില്ല; തളയ്ക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം
ജയ്പൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 21-ാം മത്സരത്തിന് ജയ്പൂര്‍ വേദിയാകുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെയെല്ലാം ശ്രദ്ധ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആന്ദ്രെ റസ്സലില്‍ ആയിരിക്കും. രാജസ്ഥാന്‍ റോയല്‍സിനെതിരെ റസ്സലിന്റെ മറ്റൊരു വെടിക്കെട്ടിന് കാഴ്ചക്കാരാകാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍, അത് നടക്കില്ലെന്നാണ് രാജസ്ഥാന്‍ താരം കൃഷ്ണപ്പ ഗൗതം പറയുന്നത്.
അത്‌ലറ്റിക്കോയെ തോല്‍പ്പിച്ചു; ബാഴ്‌സലോണ ലാ ലീഗ കിരീടത്തിനരികെ
ഐപിഎല്‍ നടപ്പു സീസണില്‍ ആകെ നാലു മത്സരങ്ങളില്‍നിന്നും 207 റണ്‍സ് റസ്സല്‍ അടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ബെഗംളുരുവിനെതിരെ 13 പന്തില്‍ പുറത്താവാതെ 48 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. റസ്സലിനാണ് ഇത്തവണ ഏറ്റവും മികച്ച ശരാശരിയും സ്ട്രൈക്ക് റേറ്റും. 103.50 ആണ് ബാറ്റിങ് ശരാശരിയെങ്കില്‍ സ്ട്രൈക്ക് റേറ്റ് 268.83 ആണ്. 22 സിക്സറുകളാണ് അദ്ദേഹം പുതിയ സീസണില്‍ മാത്രം പറത്തിയത്.

റസ്സലിനെ കുടുക്കും
മത്സരഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിയുമെന്ന് റസ്സല്‍ തെളിയിച്ചുകഴിഞ്ഞു. ബാറ്റിങ്ങില്‍ കാട്ടുന്ന സ്ഥിരത മറ്റു ടീമുകള്‍ക്കും മുന്നറിയിപ്പാണ്. എന്നാല്‍ റസ്സലിനെതിരെ വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്ന് കൃഷ്ണപ്പ വ്യക്തമാക്കി. റസ്സലിനെതിരെ തങ്ങള്‍ക്ക് തന്ത്രമുണ്ട്. അത് നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും സ്പിന്നര്‍ കൂടിയായ കൃഷ്ണപ്പ പറഞ്ഞു.

രാജസ്ഥാന് ഒരു ജയം മാത്രം
സീസണില്‍ നാല് മത്സരങ്ങളില്‍നിന്നും ഒരു ജയംമാത്രമാണ് രാജസ്ഥാന് നേടാനായത്. കൊല്‍ക്കത്തയ്‌ക്കെതിരെ ജയിക്കാതെ ടീമിന് മുന്നോട്ടുള്ള പ്രയാണം എളുപ്പമാകില്ല. റസ്സല്‍ ഉള്‍പ്പെടെയുള്ള കൊല്‍ക്കത്ത താരങ്ങള്‍ മികച്ച ഫോമില്‍ കളിക്കുന്നവരാണ്. ശരാശരി ടീം മാത്രമായ രാജസ്ഥാന് ഇവരെ എത്രമാത്രം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം.

രാജസ്ഥന് ജയം എളുപ്പമാകില്ല
പീയൂഷ് ചൗളയുടെയും കുല്‍ദീപ് യാദവിന്റെ സ്പിന്‍ ബൗളിങ്ങാണ് എതിര്‍ ടീമിനെ വട്ടം കറക്കുന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നതിലും ഇവര്‍ മികവുകാട്ടുന്നു. യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയുടെ അച്ചടമക്കമുള്ള ബൗളിങ്ങിനൊപ്പം ലോക്കി ഫെര്‍ഗൂസണും മികവു കാട്ടുമ്പോള്‍ ജയിക്കുക രാജസ്ഥാന് കടുപ്പമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications