ഐപിഎല്‍: ആര്‍സിബിയുടെ കഥ കഴിഞ്ഞോ? ഇത്തവണയും പ്ലേഓഫില്ലേ? കോലി പറയുന്നത് ഇങ്ങനെ...

ജയ്പൂര്‍: ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിക്കൊണ്ടിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍. മികച്ച താരനിരയുമായെത്തിയ ആര്‍സിബി ദയനീയ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്്ച രാത്രി നടന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോട് അവര്‍ ഏഴു വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഈ സീസണില്‍ ആര്‍സിബിയുടെ തുടര്‍ച്ചയായ നാലാം പരാജയമാണിത്. ഇത്തവണ ഒരു കളി പോലു ം ജയിക്കാനാവാത്ത ഏക ടീമും ആര്‍സിബി തന്നെയാണ്.
കഴിഞ്ഞ താരലേലത്തില്‍ മികച്ച ചില കളിക്കാരെ ടീമിലേക്കു കൊണ്ടു വരാന്‍ ആര്‍സിബിക്കു കഴിഞ്ഞിരുന്നെങ്കിലും അവരെല്ലാം വന്‍ നിരാശയാണ് സമ്മാനിച്ചത്. കളിച്ച നാലു കളികളിലും തോറ്റതോടെ ഈ സീസണില്‍ പ്ലേഓഫിലെത്താന്‍ ആര്‍സിബിക്കു ശേഷിച്ച മല്‍സരങ്ങള്‍ നിര്‍ണായകമായിരിക്കുകയാണ്.

10 മല്‍സരങ്ങള്‍ ഇനിയുമുണ്ട്
നാലു കളികള്‍ പരാജയപ്പെട്ടെങ്കിലും പ്രതീക്ഷ കൈവിടാന്‍ കോലി ഒരുക്കമല്ല. ആര്‍സിബിക്കു ഇനിയും 10 മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും ഇവയില്‍ ജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നും കോലി അഭിപ്രായപ്പെട്ടു. ഈ സീസണില്‍ ഇതിനകം കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും ആര്‍സിബിക്കു ജയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിനു സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു മല്‍സരങ്ങളില്‍ നന്നായി കളിച്ചു
തുടര്‍ച്ചയായി തോല്‍വികള്‍ നേരിടേണ്ടിവന്നാല്‍ അത് തീര്‍ച്ചയായും താരങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കും. ഇതുവരെയുള്ള നാലു കളികളില്‍ രണ്ടെണ്ണത്തില്‍ മികച്ച പ്രകടനമാണ് ആര്‍സിബി കാഴ്ചവച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ അംപയര്‍ നോബോള്‍ നിഷേധിച്ചതാണ് നേരിയ തോല്‍വിയിലേക്കു തള്ളിയിട്ടത്. രാജസ്ഥാനെതിരായ കളിയിലും ടീമിനു നല്ല പ്രകടനം നടത്താന്‍ സാധിച്ചെന്നും കോലി ചൂണ്ടിക്കാട്ടി.

ടീമില്‍ മാറ്റമുണ്ടാവും
അടുത്ത മല്‍സരത്തില്‍ ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും മാറ്റമുണ്ടാവുമെന്ന് കോലി വ്യക്തമാക്കി. ഐപിഎല്‍ വളരെ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റല്ല. അതുകൊണ്ടു തന്നെ തീരുമാനമെടുക്കാന്‍ അധികം വൈകാനാവില്ല. മികച്ച ടീം കോമ്പിനേഷന്‍ തിരഞ്ഞെടുക്കകുയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. തുടരെ തിരിച്ചടികള്‍ നേരിട്ടാല്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരാവുമെന്നും കോലി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications