ഐപിഎല്ലിന്റെ ഇത്തവണത്തെ ലേലത്തില്‍ തങ്ങള്‍ക്കു ആഗ്രഹിച്ചതെല്ലം ലഭിച്ചതായി പഞ്ചാബ് കിങ്സ് സിഇഒ സതീഷ് മേനോന് വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പേസ് ജോടികളായ ജൈ റിച്ചാര്ഡ്സന്, റിലെ മെറെഡിത്ത് എന്നിവരെ ടീമിലെത്തിച്ച് പഞ്ചാബ് പേസ് ബൗളിങിന് മൂര്‍ച്ച കൂട്ടിയിരുന്നു. ഞങ്ങള്‍ ആഗ്രഹിച്ചവരെയെല്ലാം ലേലത്തില്‍ വാങ്ങാന്‍ സാധിച്ചു. ചിലരെയൊക്കെ ലേലത്തില്‍ മിസ്സാവും. മികച്ച ഫാസ്റ്റ് ബൗളര്‍മാരെ ലേലത്തില്‍ നോട്ടമിട്ടിരുന്നു, അതു ഞങ്ങള്‍ക്കു ലഭിക്കുകയും ചെയ്തു. റിലേ, ജൈ രണ്ടു പേരും 150 കിമി വേഗത്തില്‍ വരെ ബൗള്‍ ചെയ്യാന്‍ കഴിയുന്നവരാണ്. ജൈ ബാറ്റിങിലും വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമെന്നും മേനോന് വ്യക്തമാക്കി.
മധ്യനിരയുടെ കാര്യമെടുത്താല്‍ ഒരു ഓള്‍റൗണ്ടറെ പഞ്ചാബിന് ആവശ്യമായിരുന്നു. കടുപ്പമേറിയ സാഹചര്യങ്ങളില്‍ ടീമിനെ ജയിപ്പിക്കാന്‍ കഴിയുന്ന ഒരാളെയായിരുന്നു വേണ്ടിയിരുന്നത്. മോയ്സസ് ഹെന്റിക്വസ് ഈ റോളില്‍ പെര്‍ഫെക്ടാണ്. ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്റ്സ്മാനാണ് മലാന്. ലേലത്തില്‍ എല്ലാ മേഖലകളും ഞങ്ങള്‍ കവര്‍ ചെയ്തു കഴിഞ്ഞു. ഇനി താരങ്ങള്‍ പെര്‍ഫോം ചെയ്യുകയാണ് വേണ്ടതെന്നും സിഇഒ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ടീമിലെത്തിക്കാന്‍ പഞ്ചാബ് അവസാനം വരെ ശ്രമിച്ചിരുന്നു. പക്ഷെ 16.25 കോടി രൂപയ്ക്കു രാജസ്ഥാന് റോയല്‍സ് താരത്തെ കൈക്കലാക്കുകയായിരുന്നു. മോയിന്‍ അലി (ഏഴു കോടി, സിഎസ്കെ), ഷാക്വിബുല്‍ ഹസന് (3.2 കോടി, കെകെആര്‍) എന്നിവര്‍ക്കു വേണ്ടിയും പഞ്ചാബ് നീക്കം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ടീമിന്റെ അംഗബലം 25ലെത്തിക്കാന്‍ ഞങ്ങള്‍ക്കു ഒമ്പത് താരങ്ങളെ ആവശ്യമായിരുന്നു. ഒരു താരത്തിനായി ഒരുപാട് ദൂരം മുന്നോട്ടു പോവാന്‍ കഴിയില്ല. ചെറിയ ലേലത്തിന്റെ പ്രധാന പ്രശ്നം ഇതാണെന്നും മേനോന് അഭിപ്രായപ്പെട്ടു.