Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിന് വേണ്ടി വിരാട് കോലി ചെയ്ത ത്യാഗം!

ദില്ലി: ഒരു ബാറ്റ്‌സ്മാനെ ഒരു സ്ഥാനം താഴോട്ടിറക്കുന്നത് അത്ര വലിയ കാര്യമാണോ. പ്രത്യേകിച്ചും മാസങ്ങളോളമായി ഫോമിലില്ലാത്ത ഒരു ബാറ്റ്‌സ്മാനെ. എന്നാല്‍ ദില്ലി ഏകദിനത്തില്‍ വിരാട് കോലി നാലാം നമ്പറില്‍ കളിച്ചതിനെ ധോണി വിശേഷിക്കുന്നത് കേട്ടാല്‍ ഇതെന്തോ ത്യാഗം ചെയ്ത പോലെ തോന്നും. ദില്ലിയില്‍ കോലിക്ക് പകരം അമ്പാട്ടി റായിഡുവാണ് വണ്‍ഡൗണില്‍ ഇറങ്ങിയത്.

കോലി നാലാം നമ്പറില്‍ കളിക്കുന്നതാണ് ടീമിന് നല്ലതെന്ന് കണ്‍വിന്‍സ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നാണ് ധോണി ഇതിനെക്കുറിച്ച് പറഞ്ഞത്. ക്യാപ്റ്റനും ടീമംഗങ്ങളും ചേര്‍ന്ന് ബോധ്യപ്പെടുത്താന്‍ മാത്രം വലിയ കാര്യമാണോ ഇതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ പററില്ല. പണ്ട് സച്ചിന്‍ തെണ്ടുല്‍ക്കറെ ഓപ്പണിംഗില്‍ നിന്നും മാറ്റാന്‍ പലരും ശ്രമിച്ചിരുന്നത്രെ, എന്നാല്‍ സച്ചിന് ഇത് കണ്‍വിന്‍സിംഗ് ആകാത്തത് കൊണ്ട് കാര്യം നടന്നില്ല.

-kohli

പക്ഷേ വിരാട് കോലിയുടെ കാര്യം അങ്ങനല്ല. കോലി നാലാം നമ്പറിലേക്ക് മാറാന്‍ സമ്മതിച്ചതുകൊണ്ട് ടീമിനും കോലിക്കും നേട്ടമേ ഉണ്ടായുള്ളൂ. ആദ്യകളി തോറ്റ ഇന്ത്യ ദില്ലിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ച് പരമ്പരയിലെക്ക് തിരിച്ചുവന്നു. മാസങ്ങള്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ വിരാട് കോലി ഒരു അര്‍ദ്ധ സെഞ്ചുറിയും അടിച്ചു. 62 റണ്‍സായിരുന്നു നാലാം നമ്പറില്‍ കോലിയുടെ സമ്പാദ്യം.

കോലി പരിചയസമ്പന്നായ കളിക്കാരനാണ് എന്നും ടീമിന്റെ ആവശ്യം എന്തെന്ന് എന്നറിഞ്ഞ് കളിക്കുന്ന ആളാണ് എന്നുമാണ് ധോണി ഫിറോസ് ഷാ കോട്‌ലയിലെ കളിക്ക് ശേഷം പറഞ്ഞത്. എന്തായാലും ഈ പരീക്ഷണം ഇനിയും തുടരുമോ എന്ന് ധോണി ഉറപ്പുപറയുന്നില്ല. വിശാഖപട്ടണത്ത് നടക്കേണ്ട മൂന്നാം ഏകദിനം മോശം കാലാസ്ഥ മൂലം ഉപേക്ഷിച്ചു. ഇതോടെ പരമ്പര നാല് കളികളുടേതായി ചുരുങ്ങി.

Story first published: Monday, October 13, 2014, 15:09 [IST]
Other articles published on Oct 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+