Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏത് ടീമിനെയും എവിടെ വെച്ചും തോല്‍പിക്കും: വിരാട് കോലി!

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ജയം ഹോം ടീമിന്റെ തിണ്ണമിടുക്കല്ല എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ലോകത്ത് ഏത് സ്ഥലത്ത് വെച്ചും ഏത് ടീമിനോടും ജയിക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്നാണ് കോലി പറയുന്നത്. ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. 3- 0 ന് പരമ്പര ജയിച്ച ഇന്ത്യ ഐ സി സി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍.

ഞങ്ങള്‍ക്ക് ഏത് ടീമിനോടും എവിടെ വെച്ചും ജയിക്കാന്‍ പറ്റും. എന്നാല്‍ അതെങ്ങനെ എഴുതുന്നു എന്നത് നിങ്ങളുടെ കയ്യിലുളള കാര്യമാണ്. ബാറ്റും ബോളും കൊണ്ട് കളിയെ നിയന്ത്രിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ. ആളുകള്‍ കേള്‍ക്കുന്നതും വായിക്കുന്നതും നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. മൊഹാലിയിലെയും നാഗ്പൂരിലെയും ടെസ്റ്റുകള്‍ മൂന്ന് ദിവസം കൊണ്ട് തീര്‍ന്നതിന് പഴി കേട്ട ക്ഷീണവും ഇന്ത്യന്‍ ക്യാപ്റ്റന്‍ തീര്‍ത്തു.

virat-kohli

ദില്ലിയില്‍ കളി അഞ്ചാം ദിവസത്തേക്ക് നീണ്ടപ്പോള്‍ എന്താണ് ആരും പിച്ചിനെക്കുറിച്ച് ചോദിക്കാത്തത് എന്നായിരുന്നു വിരാട് കോലിയുടെ സംശയം. പിച്ചിനെക്കുറിച്ചുളള ചോദ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാന്‍. ശരിക്കും പറഞ്ഞാല്‍ ഒന്നല്ല അഞ്ചോ ആറോ ചോദ്യങ്ങളാണ് പ്രതീക്ഷിച്ചത് - ചിരിച്ചുകൊണ്ട് കോലി പറഞ്ഞു. കോലി മാത്രമല്ല അവിടെ കൂടിയിരുന്ന എല്ലാവരിലും ചിരി പടര്‍ത്തി ക്യാപ്റ്റന്റെ വാക്കുകള്‍.

ദില്ലി ടെസ്റ്റിന്റെ നാലും അഞ്ചും ദിവസങ്ങളില്‍ പ്രതിരോധാത്മകമായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ കോലി പ്രശംസിച്ചു. അങ്ങനെ കളിക്കാന്‍ തീരെ എളുപ്പമല്ല. ദക്ഷിണാഫ്രിക്കയുടെ തന്ത്രം കണ്ട് താന്‍ അമ്പരന്ന് പോയി എന്നും കോലി പറഞ്ഞു. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ടീമിനെ കോലി പ്രശംസിച്ചു. ട്വന്റി 20, ഏകദിന പരമ്പരകള്‍ തോറ്റ ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയത്.

Story first published: Tuesday, December 8, 2015, 14:48 [IST]
Other articles published on Dec 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+