Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഒന്നും നഷ്ടപ്പെടാനില്ല, ഇന്ത്യയെ ഞെട്ടിക്കും... തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങണം

ലണ്ടന്‍: ഈ ലോകകപ്പില്‍ നേരത്തേ ആരും തന്നെ വലിയ സാധ്യത കല്‍പ്പിക്കാത്ത ടീമുകളിലൊന്നായിരുന്നു മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക. സമീപകാലത്തെ മോശം പ്രകടനങ്ങളും ഇതിഹാസ താരങ്ങളുടെ വിരമിക്കലുണ്ടാക്കിയ ശൂന്യതയുമെല്ലായിരുന്നു ഇതിന്റെ മുഖ്യകാരണം. വെറ്ററന്‍ പേസര്‍ ലസിത് മലിങ്കയൊഴികെ അറിയപ്പെടുന്ന മറ്റു കളിക്കാര്‍ ഒന്നുമില്ലാതിരുന്നിട്ടും മോശമല്ലാത്ത പ്രകടനമാണ് ദ്വീപുകാര്‍ നടത്തിയത്.

കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ടിനെതിരേ ലങ്ക നേടിയ അട്ടിമറി ജയം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു മല്‍സരം മാത്രം ശേഷിക്കെ എട്ടു പോയിന്റോടെ പട്ടികയില്‍ ആറാംസ്ഥാനത്താണ് ലങ്ക. ഇന്ത്യക്കെതിരായ ഒരു മല്‍സരമാണ് ഇനി അവര്‍ക്കു ബാക്കിയുള്ളത്.

ഇന്ത്യയെ വീഴ്ത്തും

ഇന്ത്യയെ വീഴ്ത്തും

ജൂലൈ ആറിന് ശനിയാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ഇന്ത്യ വീഴ്ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലങ്കന്‍ സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വ. ഇന്ത്യയെ തോല്‍പ്പിച്ച് തലയുയര്‍ത്തി തന്നെ നാട്ടിലേക്കു മടങ്ങാനാണ് ടീം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരേ മികച്ച പ്രകടനമാണ് ലങ്ക നടത്തിയിട്ടുള്ളത്. തങ്ങള്‍ക്കു ഒന്നും ഇനി നഷ്ടപ്പെടാനില്ല. കഴിഞ്ഞ മല്‍സരത്തില്‍ വിന്‍ഡീസിനെതിരേ നേടിയ ജയം തങ്ങളുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. ഇതില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ട് അടുത്ത കളിയില്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നും ഡിസില്‍വ മുന്നറിയിപ്പ് നല്‍കുന്നു.

അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്യാം

അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്യാം

ടൂര്‍ണമെന്റിലെ എല്ലാ മല്‍സരങ്ങളിലും ജയത്തിനു വേണ്ടി തന്നെയാണ് ലങ്ക ശ്രമിച്ചിട്ടുള്ളത്. അടുത്ത കളിയില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ലങ്കയ്ക്കു സാധിക്കും.
ടൂര്‍ണമെന്റില്‍ കളിച്ച എട്ടു മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയാണ് ലങ്ക ജയിച്ചത്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരോട് കനത്ത തോല്‍വിയേറ്റുവാങ്ങി. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങള്‍ മഴയെതുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു.

മുന്‍തൂക്കം ഇന്ത്യക്ക്

മുന്‍തൂക്കം ഇന്ത്യക്ക്

സമീപകാലത്തെ കണക്കുകള്‍ നോക്കിയാല്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കം. അവസാനത്തെ എട്ട് ഏകദിനങ്ങളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ലങ്കയ്ക്കായിട്ടുള്ളൂ. എന്നാല്‍ 2017ല്‍ ഓവലില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ ഇന്ത്യയെ ലങ്ക ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു.
2011ലെ ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ ഇന്ത്യ- ലങ്ക പോര്. അന്നു ലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

Story first published: Tuesday, July 2, 2019, 14:23 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+