Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയെ അവിടെവെച്ച് തോല്‍പ്പിക്കും: കോലി

മുംബൈ: സച്ചിന്‍, ഗാംഗുലി, കുംബ്ലെ തുടങ്ങിയവര്‍ക്ക് പറ്റാത്ത കാര്യം വിരാട് കോലിക്ക് കഴിയുമോ. കഴിയും എന്നാണ് കോലി പറയുന്നത്. സംഭവം ചെറിയ കാര്യമല്ല. ഓസ്‌ട്രേലിയയില്‍ വെച്ച് ഓസ്‌ട്രേലിയയെ തോല്‍പിക്കുക. ഇന്ത്യയിലും ന്യൂട്രല്‍ വേദികളിലും വെച്ച് കംഗാരുക്കളെ മുട്ടുകുത്തിച്ചിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുക എന്നത് നിസാര കാര്യമല്ല.

എതിരാളിയുടെ പകുതി ശക്തി കൂടി കിട്ടുമെന്ന് വരമുള്ള ബാലിയെപ്പോലെയാണ് ഓസ്‌ട്രേലിയ. വിവാദമായ സിഡ്‌നി ടെസ്റ്റ് തന്നെ ഉദാഹരണം. എന്നാല്‍ ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായ വിരാട് കോലി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പോസിറ്റീവ് ക്രിക്കറ്റിന്റെ ആശാനായ കോലി പറയുന്നത് ഓസ്‌ട്രേലിയയിലും തങ്ങള്‍ പോസിറ്റീവ് ആയിത്തന്നെ കളിക്കും എന്നാണ്. ആക്രമണം തന്നെയാകും ടീമിന്റെ മുഖമുദ്ര.

kohli

ശ്രീലങ്കയ്‌ക്കെതിരെ 5 -0 ന് നേടിയ വിജയമാണ് കോലിയുടെ ആത്മവിശ്വാസത്തിന്റെ കാതല്‍. എന്നാല്‍ ശ്രീലങ്കയല്ല ഓസ്‌ട്രേലിയ. ഇന്ത്യയിലെ പിച്ചുകള്‍ പോലെയല്ല ഓസീ പിച്ചുകള്‍. ഇന്ത്യന്‍ ബാറ്റിംഗ് നിര ശരിക്കും പരീക്ഷിക്കപ്പെടും എന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. എന്നാല്‍ കോലിയുടെ പ്ലാന്‍ വേറെയാണ്. ആക്രമിച്ച് കളിക്കുക എന്നത് തന്നെയാണ് പ്ലാന്‍ എ. പ്ലാന്‍ ബിയും സിയും വേറെയുണ്ട്.

ക്യാപ്റ്റന്‍ ധോണിക്ക് പരിക്കേറ്റതിനാലാണ് വിരാട് കോലി ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് ക്യാപ്റ്റനായി കോലിയുടെ അരങ്ങേറ്റം കൂടിയാണിത്. അതും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസ്‌ട്രേലിയയില്‍. ഡിസംബര്‍ നാലിനാണ് ആദ്യ ടെസ്റ്റ്. നാല് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്.

Story first published: Saturday, November 22, 2014, 12:04 [IST]
Other articles published on Nov 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+