Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏത് ബാറ്റിംഗ് ഓര്‍ഡറും തകര്‍ക്കും, ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളി!

സെപ്തംബര്‍ അവസാനം ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പര്യടനത്തിന് വരുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ സംശയത്തിലാണ്. ആരെ സപ്പോര്‍ട്ട് ചെയ്യണം. ഇന്ത്യ സ്വന്തം ടീം. ദക്ഷിണാഫ്രിക്കയും വളരെ പ്രിയപ്പെട്ടവര്‍ തന്നെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിദേശ ടീമുകളിലൊന്നാണ് ദക്ഷിണാഫ്രിക്ക. പണ്ട് ക്ലൂസ്‌നറും ജോണ്ടി റോഡ്‌സും കളിച്ചിരുന്ന കാലം മുതലേ അതങ്ങനെയാണ്.

ഐ പി എല്‍ ടീമുകളുടെ നട്ടെല്ലുകളായ എ ബി ഡിവില്ലിയേഴ്‌സിനും ഡെയ്ല്‍ സ്റ്റെയ്‌നിനും ജെ പി ഡുമിനിക്കുമൊക്കെ ഇവിടെ ഇഷ്ടം പോലെ ആരാധകരുണ്ട്. എന്ന് കരുതി ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറിനെ തകര്‍ത്തുകളയും എന്നൊക്കെ ഭീഷണിപ്പെടുത്തിയാലോ. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ്.

ഏത് ബാറ്റിംഗ് ഓര്‍ഡറും വീഴും

ഏത് ബാറ്റിംഗ് ഓര്‍ഡറും വീഴും

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരകളിലൊന്നാണ് ദക്ഷിണാഫ്രിക്കയുടേത്. ഫാസ്റ്റും സ്പിന്നും അവര്‍ക്ക് ഒരുപോലെ വഴങ്ങും.

ഡെയല്‍ സ്‌റ്റെയ്ന്‍ കുന്തമുന

ഡെയല്‍ സ്‌റ്റെയ്ന്‍ കുന്തമുന

ലോകത്തെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നാണ് ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് നയിക്കുന്നത്. ഐ പി എല്ലില്‍ കളിച്ച പരിചയവും സ്റ്റെയ്‌ന് വേണ്ടുവോളമുണ്ട്.

മോണി മോര്‍ക്കല്‍

മോണി മോര്‍ക്കല്‍

വേഗത്തിന്റെ കാര്യത്തില്‍ സ്‌റ്റെയ്‌നെക്കാളും അപകടകാരിയാണ് മോണി മോര്‍ക്കല്‍. മണിക്കൂറില്‍ 140 കിലോമീറ്ററിന് മേല്‍ സ്ഥിരമായി പന്തെറിയുന്ന മോര്‍ക്കലിനുമുണ്ട് ഇന്ത്യന്‍ കണ്ടീഷനില്‍ പന്തെറിഞ്ഞ പരിചയം.

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

സ്പിന്നിന് അധികം പേരുകേട്ട നാടല്ല ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല. ഇമ്രാന്‍ താഹിര്‍ ലക്ഷണമൊത്ത ഒരു ലെഗ് സ്പിന്നറാണ്. ഐ പി എല്ലില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന താഹിറിന് ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യവും അറിയാം.

പേടിക്കേണ്ടത് ബാറ്റിങിനെ

പേടിക്കേണ്ടത് ബാറ്റിങിനെ

എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ പേജില്‍ ഇന്ത്യന്‍ ആരാധകര്‍ പറയുന്നത് തങ്ങള്‍ക്ക് പേടി അവരുടെ ബാറ്റിങിനെയാണ് എന്നാണ്. ഡിവില്ലിയേഴ്‌സ്, ആംല, ഡുമിനി, ഡുപ്ലിസ്, ഡി കോക് തുടങ്ങിയ പേരുകള്‍ തന്നെ കാരണം...

Story first published: Wednesday, September 16, 2015, 10:42 [IST]
Other articles published on Sep 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+