വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് ചുരണ്ടല്‍- ഞങ്ങള്‍ ഒന്നുമറിഞ്ഞില്ല, സത്യസന്ധതയെ ചോദ്യം ചെയ്യരുത്! പ്രതികരിച്ച് ബൗളര്‍മാര്‍

ഓസീസ് ബൗളര്‍മാര്‍ സംയുക്ത പ്രസ്താവനയിറക്കിയിരിക്കുകയാണ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ വീണ്ടും പന്ത് ചുരണ്ടല്‍ വിവാദം പുകയുകയാണ്. സംഭവത്തില്‍ നേരത്തേ ശിക്ഷയനുഭവിച്ചിട്ടുള്ള ഓസീസ് ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന്റെ ചില വെളിപ്പെടുത്തലുകളാണ് ഇതിനു വഴിയൊരുക്കിയത്. തന്നോടൊപ്പം സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കു മാത്രമല്ല അന്ന് ഓസീസ് ടീമിലെ ബൗളര്‍മാരുള്‍പ്പെടെ ചിലര്‍ക്കും പന്ത് ചുരണ്ടലിനെക്കുറിച്ച് അറിയാമായിരുന്നുവെന്നുമായിരുന്നു ബാന്‍ക്രോഫ്റ്റ് തുറന്നടിച്ചത്. ഇതോടെ സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാനൊരുങ്ങുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

1

അതിനിടെ തങ്ങള്‍ക്കു നേരെ ബാന്‍ക്രോഫ്റ്റ് ആരോപണമുന്നയിച്ചതോടെ അന്നത്തെ ടെസ്റ്റില്‍ കളിച്ച ഓസീസ് ബൗളര്‍മാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടന്ന വിവാദ ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍ എന്നിവരായിരുന്നു ടീമിലെ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ബാന്‍ക്രോഫ്റ്റിന്റെ ആരോപണങ്ങള്‍ക്കു നേരെ ഉയര്‍ന്നതോടെയാണ് നിരപരാധിത്വം ചൂണ്ടിക്കാട്ടി ഇവര്‍ രംഗത്തു വന്നിരിക്കുന്നത്.

WTC Final: കോലിയെ പുറത്താക്കാന്‍ കിവികള്‍ക്കു മുന്നില്‍ മൂന്ന് വഴികള്‍! വീക്ക്‌നെസുകളറിയാംWTC Final: കോലിയെ പുറത്താക്കാന്‍ കിവികള്‍ക്കു മുന്നില്‍ മൂന്ന് വഴികള്‍! വീക്ക്‌നെസുകളറിയാം

ഐസിസി നോക്കൗട്ടുകളില്‍ കോലിക്കും രോഹിത്തിനും പിഴയ്ക്കുന്നോ? മറികടക്കാന്‍ ഒരു വഴി മാത്രം!ഐസിസി നോക്കൗട്ടുകളില്‍ കോലിക്കും രോഹിത്തിനും പിഴയ്ക്കുന്നോ? മറികടക്കാന്‍ ഒരു വഴി മാത്രം!

സ്വന്തം സത്യസന്ധതയില്‍ അഭിമാനം കൊള്ളുന്നരാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ ചില മാധ്യമപ്രവര്‍ത്തകരും മുന്‍ താരങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 2018ലെ കേപ്ടൗണ്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഇതു ചോദ്യം ചെയ്തു രംഗത്തുവന്നതില്‍ നിരാശയണ്ടെന്നു പ്രസ്താവനയില്‍ പറയുന്നു. പ്രധാനപ്പെട്ട വസ്തുതകള്‍ വീണ്ടും രേഖപ്പെടുത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അന്നു കളിക്കിടെ ബോളില്‍ കൃത്രിമം കാണിക്കുന്നതിനു വേണ്ടി നിരോധിക്കപ്പെട്ട ഒരു വസ്തു ഗ്രൗണ്ടിലേക്കു കൊണ്ടുവന്നതിനെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഇതു കാണിച്ച ശേഷമായിരുന്നു ഞങ്ങള്‍ ഇതേക്കുറിച്ച് അറിഞ്ഞതെന്നും ബൗളര്‍മാര്‍ വിശദീകരിക്കുന്നു.

2

ഈ ടെസ്റ്റ് മല്‍സരത്തിനിടെ ടെലിവിഷനില്‍ ദൃശ്യങ്ങള്‍ വന്നതോടെ അംപയര്‍മാരായ നൈജല്‍ ലോങ്, റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് എന്നിവര്‍ ബോള്‍ വിശദമായി പരിശോധിച്ചിരുന്നു. വളരെയധികം ബഹുമാനിക്കപ്പെടുന്ന, അനുഭവസമ്പത്തുള്ള അംപയര്‍മാരാണ് രണ്ടു പേരും. പക്ഷെ ബോളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം സംഭവിച്ചതായി ഇവര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രസ്താവനയില്‍ ബൗളര്‍മാര്‍ ചൂണ്ടിക്കാട്ടി.

3

അന്നു ഗ്രൗണ്ടില്‍ സംഭവിച്ച കാര്യങ്ങള്‍ക്കു ഇവയൊന്നും ഒഴികഴിവല്ല. സംഭവിച്ചത് തെറ്റ് തന്നെയായിരുന്നു, ഒരിക്കലും നടക്കാന്‍ പാടില്ലാത്തതുമായിരുന്നു. അതില്‍ നിന്നും വിലപ്പെട്ട പാഠങ്ങളാണ് ഞങ്ങള്‍ പഠിച്ചത്. അപവാദങ്ങള്‍ പറഞ്ഞ് പരത്തുന്നതും കുത്തുവാക്കുകള്‍ പറയുന്നതും അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. അവയെല്ലാം വളരെ മുമ്പ് നടന്ന കാര്യങ്ങളാണ്, ഇത് മുന്നോട്ട് ചിന്തിക്കാനുള്ള സമയമാണെന്നും പ്രസ്താവയില്‍ വിശദീകരിക്കുന്നു.

Story first published: Tuesday, May 18, 2021, 16:47 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X