വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇവിടെ നിര്‍ത്തില്ല, സിഡ്‌നിയില്‍ കാണാം'; ഓസ്‌ട്രേലിയയോട് വിരാട് കോലി

ഇനി സിഡ്‌നിയില്‍ കാണാം, ഓസീസിനോട് കോലി

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 137 റണ്‍സിന്റെ ജയം ആഘോഷിച്ച ഇന്ത്യ അടുത്ത മത്സരത്തിനായി തയ്യാറെടുത്തു കഴിഞ്ഞെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മെല്‍ബണ്‍ ടെസ്റ്റിലെ വിജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി. പരമ്പരയില്‍ 2-1 എന്നനിലയില്‍ അപരാജിത ലീഡെടുത്തതോടെ ഇന്ത്യ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്തു.

സ്ലെഡ്ജിങ് മാത്രമല്ല; മെല്‍ബണ്‍ ടെസ്റ്റില്‍ മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കി പന്ത് സ്ലെഡ്ജിങ് മാത്രമല്ല; മെല്‍ബണ്‍ ടെസ്റ്റില്‍ മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കി പന്ത്

സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റിലും ഇന്ത്യ ജയം ആവര്‍ത്തിക്കുമെന്ന് കോലി പറഞ്ഞു. ഇവിടെ നിര്‍ത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഇനി സിഡ്‌നിയാണ് ലക്ഷ്യം. മെല്‍ബണിനെ വിജയം തങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കും. ഒരു അവസരം ലഭിച്ചാല്‍ സിഡ്‌നിയില്‍ തങ്ങള്‍ അത് ഉപയോഗപ്പെടുത്തുമെന്നും കോലി പറഞ്ഞു. ഇന്ത്യന്‍ കളിക്കാരെ പുകഴ്ത്താനും ക്യാപ്റ്റന്‍ മടിച്ചില്ല.

ds

മെല്‍ബണില്‍ അഞ്ചാം ദിവസം ഇന്ത്യയ്ക്ക് മഴ ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് കളി തുടര്‍ന്നപ്പോള്‍ തുടരെവിക്കറ്റുകള്‍ വീഴ്ത്തി ജയം സ്വന്തമാക്കുകയായിരുന്നു. നാലാംദിനം 61 റണ്‍സുമായി ഇന്ത്യയ്ക്ക് ഭീഷണിയായ പാറ്റ് കമ്മിന്‍സ് 63 റണ്‍സെടുത്ത് പുറത്തായതോടെ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായി. സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആണ് പത്താമനായി പുറത്തായത്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 443 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ കോലി വിമര്‍ശിക്കപ്പെട്ടിരുന്നു. രണ്ടുദിവസത്തെ ഒച്ചിഴിയുന്ന ബാറ്റിങ്ങും ആവശ്യമായ സ്‌കോര്‍ ഇല്ലാത്തതുമാണ് വിമര്‍ശനത്തിനിടയാക്കിയത്. എന്നാല്‍, ഓസ്‌ട്രേലിയയെ ആദ്യ ഇന്നിങ്‌സില്‍ 151 റണ്‍സിന് പുറത്താക്കി ഇന്ത്യ കളിയില്‍ ആധിപത്യം സ്ഥാപിക്കുകയും പിന്നീട് ജയം പിടിച്ചെടുക്കുകയുമായിരുന്നു.

Story first published: Sunday, December 30, 2018, 10:12 [IST]
Other articles published on Dec 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X