Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തുകൊണ്ട് എം എസ് ധോണിക്ക് ടീമിലിടമില്ല? എംഎസ്‌കെ പ്രസാദ് പറയുന്നതിങ്ങനെ

മുംബൈ: ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപോള്‍ ശ്രദ്ധേയമായത് എം എസ് ധോണിയുടെ അഭാവമാണ്. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ധോണി ബംഗ്ലാദേശ് പരമ്പരയിലൂടെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ടീമില്‍ ഇടം കണ്ടെത്താനായില്ല. ധോണിയുടെ അസാന്നിധ്യത്തെക്കുറിച്ച് അഭ്യൂഹങ്ങളുയര്‍ന്നതിന് പിന്നാലെ നിലപാട് വ്യക്തിമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ്.

തിരിച്ചുവരികയെന്നത് ധോണിയുടെ വ്യക്തിപരമായ തീരുമാനമാണെന്നാണ് പ്രസാദ് പറയുന്നത്. ധോണിക്ക് ശേഷം മികച്ച വിക്കറ്റ് കീപ്പര്‍മാരെ ടീമിന് ആവശ്യമുണ്ട്. അതിനാല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി. ധോണിക്ക് ടീമില്‍ മടങ്ങിവരാന്‍ അവസരം ഉണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം കണ്ടെത്തി തിരിച്ചുവരാന്‍ ധോണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദഹം ടീമിലേക്ക് എങ്ങനെ തിരിച്ചെത്തുമെന്നത് നിങ്ങള്‍ക്ക് കണ്ട് മനസിലാക്കാം എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു.

mskprasad-dhoni

ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചെന്നും വിരമിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ധോണിയുടെ വ്യക്തിപരമായ കാര്യമാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. വിജയ് ഹസാരെ ട്രോഫിയില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിട്ടും ദിനേഷ് കാര്‍ത്തികിന് ടീമിലിടം പിടിക്കാനായില്ല. കാര്‍ത്തിക് മികവ് തെളിയിച്ച താരമാണെന്നും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെന്നുമാണ് പ്രസാദിന്റെ നിലപാട്. രവീന്ദ്ര ജഡേജയുടെ അതേ മികവ് പുലര്‍ത്താന്‍ കെല്‍പ്പുള്ളതിനാലാണ് ക്രുണാല്‍ പാണ്ഡ്യയെ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രസാദ് പറഞ്ഞു.

Story first published: Friday, October 25, 2019, 9:19 [IST]
Other articles published on Oct 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+