വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്‌റ്റോക്‌സ്

സിറാജും സ്‌റ്റോക്‌സും തമ്മില്‍ ചെറിയ വാക്‌പോര് നടന്നിരുന്നു

അഹമ്മദാബാദ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും തമ്മില്‍ ഉടക്കുണ്ടായിട്ടില്ലെന്നും മോശമായി സംസാരിച്ചിട്ടില്ലെന്നും ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. നാലാം ടെസ്റ്റിനിടെ സ്റ്റോക്‌സ് ബാറ്റ് ചെയ്യവെ സിറാജ് ബൗണ്‍സര്‍ എറിയുകയും പിന്നാലെ ഇരുവരും തമ്മില്‍ സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നായകന്‍ വിരാട് കോലി സ്‌റ്റോക്‌സിന് അരികിലേക്കു വരികയും ഇരുവരും തമ്മില്‍ വാക്‌പോര് നടത്തുന്നതും കണ്ടിരുന്നു. അംപയര്‍ മധ്യത്തിലേക്കു വന്ന് ഇരുവരോടും പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു രംഗം ശാന്തമായത്.

1

എന്നാല്‍ പുറമെ നിന്നുള്ളവര്‍ കാണുന്നതു പോലെയല്ല കാര്യങ്ങളെന്നും തെറ്റായി ഒന്നും തന്നെ താനോ സിറാജോ കോലിയോ സംസാരിച്ചിട്ടില്ലെന്നും സ്റ്റോക്‌സ് വ്യക്തമാക്കി. ആദ്യദിനത്തിലെ കളി പൂര്‍ത്തിയായ ശേഷമായിരുന്നു സ്റ്റോക്‌സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവത്തിന്റെ നിജസ്ഥിതി തുറന്നുപറഞ്ഞത്.

അടുത്ത കാലത്തായി കളിക്കിടെ രണ്ടു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ സംസാരിച്ചാല്‍ അതു വലിയ സംസാരവിഷയമായി മാറിയിരിക്കുകയാണ്. ആളുകള്‍ തെറ്റായ രീതിയിലാണ് ഇങ്ങനെയൊരു സംഭവം നടന്നാല്‍ അതിനെ വ്യാഖ്യാനിക്കുന്നത്. വ്യത്യസ്തമായ രീതിയിലാണ് നിങ്ങള്‍ ഇതിനെ കാണുന്നത്. രണ്ടോ മൂന്നോ പേര്‍ മാത്രമേ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു ശ്രദ്ധിക്കുന്നുള്ളൂയെന്നാണ് ഇതു കാണിക്കുന്നത്. ഞങ്ങള്‍ എതിരാളികളാണ്. അതുകൊണ്ടു തന്നെ ആര്‍ക്കു മുന്നിലും പിന്‍മാറാന്‍ ഒരുക്കമല്ല. പിന്‍മാറാതെ രണ്ടു എതിരാളികള്‍ തമ്മില്‍ മുഖാമുഖം വരുന്നത് കാണാന്‍ ഇഷ്ടമാണ്. ഇതു കളിയുടെ ഭാഗമാണ്. എന്നെ സംബന്ധിച്ചാണ് ഇങ്ങനെയാണ് ഇതിനെ ഞാന്‍ കാണുന്നത്. എതിര്‍ ടീമിലെ കളിക്കാര്‍ തമ്മില്‍ ഇടയ്ക്ക് ഇതുപോലെ വിട്ടുകൊടുക്കാതെ നേര്‍ക്കുനേര്‍ വന്നേക്കാമെന്നും സ്‌റ്റോക്‌സ് വിശദമാക്കി.

ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ 13ാം ഓവറിലായിരുന്നു ആദ്യം സ്‌റ്റോക്‌സും സിറാജും പിന്നീട് സ്റ്റോക്‌സും കോലിയും തമ്മില്‍ ചില വാദപ്രതിവാദങ്ങള്‍ നടന്നത്. രംഗം ശാന്തമാക്കാനായിരുന്നു കോലി ശ്രമിച്ചതെന്നാണ് നമുക്ക് ഇതിന്റെ റീപ്ലേ കാണുമ്പോള്‍ തോന്നിയേക്കുക. ഇടയ്ക്കു കോലിയും സ്‌റ്റോക്‌സും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, നാലാം ടെസ്റ്റിലേക്കു വന്നാല്‍ ആദ്യദിനം ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 205 റണ്‍സിലൊതുക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു കഴിഞ്ഞു. സ്‌റ്റോക്‌സ് (55), ഡാന്‍ ലോറന്‍സ് (46) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. ഇന്ത്യക്കു വേണ്ടി സ്പിന്‍ ജോടികളായ അക്ഷര്‍ പട്ടേല്‍ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റുകളെടുത്തു.

Story first published: Thursday, March 4, 2021, 19:29 [IST]
Other articles published on Mar 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X