സെമി ഫൈനല്‍ കൃത്യമായി പ്രവചിച്ച് ഇന്ത്യക്കാരന്‍, ഫൈനലിസ്റ്റുകളെയും പറഞ്ഞു, ഇവരാണ് ജേതാക്കള്‍
മുംബൈ: ഇന്ത്യ ന്യൂസിലന്റിനോട് സെമി ഫൈനലില്‍ തോറ്റ് പുറത്തായതിന്റെ നിരാശയിലാണ് ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായിരിക്കുന്നത് ഒരു ഇന്ത്യന്‍ ജ്യോതിഷിയുടെ പ്രവചനമാണ്. സെമി ഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയും കൃത്യമായി പ്രവചിച്ചിരിക്കുകയാണ് ഇയാള്‍. പ്രവചനമൊക്കെ സാധാരണമല്ലേ, എന്ന് ചോദിച്ചാല്‍, ഇത് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ പ്രവചിച്ചത് എന്ന് പറയേണ്ടി വരും.

ബാലാജി ഹസന്‍ എന്ന ജ്യോതിഷിയാണ് പ്രവചനം നടത്തി അമ്പരിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് നടക്കുന്നതിന് ആറുമാസം മുമ്പാണ് ഇയാള്‍ സെമി ഫൈനല്‍ കൃത്യമായി പ്രവചിച്ചിരിക്കുന്നത്. സെമി ഫൈനലില്‍ ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നീ ടീമുകള്‍ എത്തുമെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീട് ഇന്ത്യയും ന്യൂസിലന്റും സെമിയില്‍ കളിക്കുമെന്ന് പറഞ്ഞു. ഈ മത്സരത്തില്‍ ന്യൂസിലന്റ് ഇന്ത്യയെ തോല്‍പ്പിക്കുമെന്നും ജ്യോതിഷി പ്രവചിച്ചിരുന്നു.
അതേസമയം ന്യൂസിലന്റും ഇംഗ്ലണ്ടും ഫൈനലിലെത്തുമെന്നും പുതിയൊരു ജേതാവ് ഉണ്ടാകുമെന്നുമാണ് പിന്നീട് ഇയാള്‍ പ്രവചിച്ചത്. ഇതുപോലെ ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. സെമിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തോല്‍ക്കുകയും ചെയ്തു. ന്യൂസിലന്റ് ലോകകപ്പില്‍ കിരീടം നേടുമെന്നും ബാലാജി പ്രവചിച്ചു. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ടൂര്‍ണമെന്റിലെ താരമാകുമെന്നും ഇയാള്‍ പ്രവചിച്ചു. ഇനി ജേതാക്കളെയാണ് അറിയാനുള്ളത്. ബാക്കിയെല്ലാം കൃത്യമായി സംഭവിച്ചിരിക്കുകയാണ്.
നടന്‍ മാധവന്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഇങ്ങനൊരു സംഭവം കണ്ടിട്ടേയില്ലെന്നായിരുന്നു മാധവന്‍ പറഞ്ഞത്. ഇത് എന്നെ ഞെട്ടിച്ചു. ഇത്രയും ആധികാരികമായ പ്രവചനം ഞാന്‍ കണ്ടിട്ടില്ല. എന്തൊരു ശാസ്ത്രമാണിത്. അയാള്‍ സെമി ഫൈനല്‍ കൃത്യമായി പ്രവചിച്ചിരിക്കുകയാണ്. വലിയ അമ്പരപ്പിലാണെന്നും മാധവന്‍ പറഞ്ഞു. അതേസമയം ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications