ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സുവര്‍ണാവസരം?
ദില്ലി: ഇന്ത്യയെ എങ്ങനെയെങ്കിലും ഒരു ലോകകപ്പ് മത്സരത്തില്‍ തോല്‍പിക്കണം. വിരമിച്ചതോ ഇപ്പോള്‍ കളിക്കുന്നതയോ ആയ പാക് താരങ്ങളുടെ മനസില്‍ എത്രത്തോളമുണ്ട് ഈ ആഗ്രഹം. ലോകകപ്പുമായി ബന്ധപ്പെട്ട് ഓരോ കാര്യം പറയുമ്പോഴും അവര്‍ ഇന്ത്യയെ തോല്‍പിക്കുന്ന കാര്യം പറയും. ലോകകപ്പ് കിട്ടുന്നതിലും വലുതാണ് എന്ന് തോന്നുന്നു അവര്‍ക്ക് ഇന്ത്യയെ തോല്‍പിക്കുന്നത്.
പാകിസ്താന്റെ ഇതിഹാസ താരം സഹീര്‍ അബ്ബാസാണ് ഇന്ത്യയെ തോല്‍പിക്കാന്‍ ഒരു സുവര്‍ണാവസരം കിട്ടിയതായി പാക് താരങ്ങളോട് പറയുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിന്റെ നനഞ്ഞ പ്രകടനം കണ്ടാണ് സഹീര്‍ അബ്ബാസ് ഇത് പറഞ്ഞത്. യൂനിസ് ഖാനും ഷോയിബ് അക്തറും തുടങ്ങി ഒരുപാട് പാക് ക്രിക്കറ്റര്‍മാര്‍ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കുന്ന കാര്യം സ്വപ്‌നം കാണുന്നുണ്ട്.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ ഉറപ്പായും സെമിയിലെത്തും എന്നാണ് സഹീര്‍ അബ്ബാസിന്റെ പ്രവചനം. ഇന്ത്യയോ പാകിസ്താനോ ആകും നാലാമത്തെ ടീം. അതുകൊണ്ട് തന്നെ ആദ്യകളിയിലെ പ്രകടനം നിര്‍ണായകമാണ് - 1982 - 83 കാലഘട്ടത്തില്‍ ഇന്ത്യക്കെതിരെ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ അടിച്ചുകൂട്ടിയിട്ടുള്ള സഹീര്‍ അബ്ബാസ് പറഞ്ഞു.
നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. അതുകൊണ്ട് തന്നെ അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും. പരിചയസമ്പന്നരായ ടീമാണ് ഇന്ത്യയുടെത്. പാകിസ്താനാകട്ടെ യുവാക്കളുടെ ടീമും. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാലേ ഇന്ത്യയെ തോല്‍പിക്കാന്‍ പറ്റൂ. ത്രിരാഷ്ട്ര കപ്പിലും സന്നാഹമത്സരത്തിലും ഇന്ത്യ കളിച്ച കളി കണ്ടാല്‍ അവരെ തോല്‍പ്പിക്കുക അത്ര പ്രയാസമുള്ള കാര്യമാണ് എന്ന് തോന്നുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications