വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ പ്രതീക്ഷയായി ചുണക്കുട്ടികള്‍; വയനാട്ടില്‍ നിന്നുള്ള മിന്നുംതാരങ്ങള്‍

കല്‍പ്പറ്റ: വനിതാക്രിക്കറ്റില്‍ വയനാട്ടില്‍ നിന്നും മറ്റൊരു താരോദയം കൂടി. കല്‍പ്പറ്റ മുട്ടില്‍ കൊളവയല്‍ സ്വദേശിയായ ഐ വി ദൃശ്യയാണ് ക്രിക്കറ്റിന്റെ ലോകത്ത് പുതുപ്രതീക്ഷ നല്‍കി ചലഞ്ചര്‍ ട്രോഫിയില്‍ പാഡണിയും. അണ്ടര്‍ 23 ദേശീയ ട്രോഫി ടീമുകളില്‍ ഇടം നേടിയ ദൃശ്യ, അണ്ടര്‍ 19-ല്‍ കേരളത്തിന്റെ മിന്നുംതാരമായിരുന്നു. ഏറ്റവുമൊടുവില്‍ 2018 നവംബറില്‍ ആന്ധ്രയിലെ ഗുണ്ടൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍ 19 ചാലഞ്ചര്‍ ട്രോഫിയില്‍ ഇടം നേടിക്കഴിഞ്ഞു. ദേശീയ ടി 20യിലെ മികച്ച പ്രകടനമാണ് ദൃശ്യക്ക് തുണയായത്.

ഇന്ത്യന്‍ ഗ്രീനിന് വേണ്ടിയാണ് ദൃശ്യകളിക്കുക. മൂന്ന് ടീമുകളുള്ള മത്സരത്തില്‍ ബ്ലൂ, റെഡ് എന്നീ ടീമുകളാണുള്ളത്. കഴിഞ്ഞ അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ചാംപ്യന്‍ഷിപ്പില്‍ വയനാടിനെ കിരീടമണിയിച്ചുകൊണ്ടാണ് ദൃശ്യ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നോര്‍ത്ത് സോണ്‍ ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോടിനെതിരെ പുറത്താകാതെ 134 റണ്‍സ് അടിച്ച് കുട്ടിയ ദൃശ്യ സൗത്ത് സോണിനെതിരെ- 90 റണ്‍സ് നേടി തന്റെ മികവ് ഒരിക്കല്‍ കൂടി തെളിയിച്ച് ടീമിനെ വിജയത്തിലെത്തിച്ചു. കഴിഞ്ഞ ദേശിയ ചാംപ്യന്‍ഷിപ്പില്‍ നാല് അര്‍ധ സെഞ്ചുറികളാണ് ദൃശ്യ നേടിയത്. ഈ മികവാണ് കേരള ക്യാപ്റ്റനെ ചാലഞ്ചര്‍ ട്രോഫിയിലേക്ക് തിരഞ്ഞെടുക്കാന്‍ പ്രചോദനമായത്. കൊളവയല്‍ ഇരൂര്‍മ്മല്‍ കോളനിയിലെ വാസുദേവന്‍-ഷീജ ദമ്പതികളുടെ മകളാണ് ദൃശ്യ.

drisya

വയനാട്ടില്‍ ദൃശ്യയെ കൂടാതെ മറ്റ് രണ്ട് മിന്നും താരങ്ങള്‍ കൂടിയുണ്ട്. സജ്‌ന സജീവനും മിന്നുമണിയുമായാണ് വയനാടിന്റെ പ്രതീക്ഷകളില്‍ പാടണിഞ്ഞുകൊണ്ടിരിക്കുന്നത്. മാനന്തവാടി ചൂട്ടക്കടവിലെ ഓട്ടോഡ്രൈവര്‍ സജീവന്റെയും പൊതുപ്രവര്‍ത്തക ശാരദസജീവന്റെയും മകളായ സജ്‌നയും ഒണ്ടയങ്ങാടി കൂലിപ്പണിക്കാരനായ മണിയുടെയും വസന്തയുടെയും മകളായ മിന്നുമണിയും ഈ വര്‍ഷത്തെ ദേശീയ അണ്ടര്‍ 23 ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അന്ന് ടൂര്‍ണ്ണമെന്റിലെ ടോപ്‌സ്‌കോററായ മിന്നുവും ജേതാക്കളായ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന സജ്‌നയും നടത്തിയ പ്രകടനങ്ങള്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ നേടിയിരുന്നു.

പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിനും ദബാംഗ് ദില്ലിക്കും ജയം പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിനും ദബാംഗ് ദില്ലിക്കും ജയം

Story first published: Wednesday, November 21, 2018, 15:46 [IST]
Other articles published on Nov 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X