Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കെതിരെ ഇംഗ്ലീഷ് ബൗളര്‍ സാം കറന്റെ പന്തേറ് ഫലിച്ചില്ല; ബൗളറുടെ പ്രതികരണം

ലണ്ടന്‍: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിന്റെ ആദ്യ ദിനം ശ്രദ്ധേയമായത് ഇംഗ്ലീഷ് ബൗളര്‍ സാം കറനും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുമാണ്. ഒരറ്റത്ത് കറന്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റുകള്‍ എറിഞ്ഞുവീഴ്ത്തിയപ്പോള്‍ മറ്റേയറ്റത്ത് വിരാട് കോലി സ്വതസിദ്ധമായ താളത്തില്‍ ബാറ്റുവീശുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണില്‍ കാണാനായത്.


വിരാട് കോലിക്കെതിരെ സാം കറന്റെ പന്തേറ്

വിരാട് കോലിക്കെതിരെ സാം കറന്റെ പന്തേറ്

ഇടംങ്കൈയ്യന്‍ സ്വിങ് ബൗളറായ കറന്റെ പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയപ്പോള്‍ വിരാട് കോലിയുടെ കടന്നാക്രമണം ശ്രദ്ധിക്കപ്പെട്ടു. യുവതാരത്തിനെതിരെ യാതൊരു ആകുലതകളുമില്ലാതെയാണ് കോലി ബാറ്റേന്തിയത്. പന്തുകള്‍ കൃത്യമായി മിഡല്‍ ചെയ്യാനും ബൗണ്ടറികള്‍ കണ്ടെത്താനും വിരാടിന് കഴിഞ്ഞു. ഇത് കറന്റെ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്തു.

കോലിക്കെതിരായ ബൗളിങ് പുതിയ അനുഭവം

കോലിക്കെതിരായ ബൗളിങ് പുതിയ അനുഭവം

കോലിയെ പോലെ ലോകത്തെ ഏറ്റവും മികച്ച ഒരു ബാറ്റ്‌സ്മാനെതിരെ പന്തെറിയാന്‍ ലഭിച്ച അവസരം പൂര്‍ണമായും വിനിയോഗിക്കാന്‍ കറന് കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ഇത് വലിയൊരു അനുഭവമാണെന്നാണ് താരത്തിന്റെ വിശദീകരണം. ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും കോലി വാലറ്റത്തെ കൂട്ടുപിടിച്ച് മികച്ച കളിയാണ് കാഴ്ചവെച്ചതെന്നും കറന്‍ പറഞ്ഞു.

വിരാട് കോലിയെ ഭാഗ്യം തുണച്ചു

വിരാട് കോലിയെ ഭാഗ്യം തുണച്ചു

രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്നയാളാണ് താന്‍. കോലിക്കെതിരായ ബൗളിങ് കണ്ണുതുറപ്പിക്കുന്നതുകൂടിയായി. ഓഫ് സ്റ്റമ്പിന് പുറത്തുപോയ ചില പന്തുകളില്‍ കോലിയുടെ ബാറ്റുരസിയിരുന്നു. അത് ശരിയായ രീതിയില്‍ സ്ലിപ്പിലെത്തിയില്ല. കോലിക്കെതിരായ തങ്ങളുടെ തന്ത്രങ്ങള്‍ ഒരു പരിധിവരെ വിജയിച്ചുവെന്നും കറന്‍ വ്യക്തമാക്കി.

കരിയറിലെ പ്രത്യേകതയുള്ള ദിവസം

കരിയറിലെ പ്രത്യേകതയുള്ള ദിവസം

തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകതയുള്ള ദിവസമായിരുന്നു. തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞു. താളത്തില്‍ പന്തെറിയാന്‍ സാധിക്കുകയും ചെയ്തു. പ്രമുഖരായ കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യമാണ്. ഇവരുടെയൊക്കെ പന്തേറു കണ്ട് വളര്‍ന്നയാളാണ് താനെന്നും സാം കറന്‍ പറഞ്ഞു.

രണ്ടാം മത്സരത്തില്‍ തന്നെ റെക്കോര്‍ഡുമായി കറന്‍

രണ്ടാം മത്സരത്തില്‍ തന്നെ റെക്കോര്‍ഡുമായി കറന്‍

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ സാം കറന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ ബൗളറെന്ന ബഹുമതിയാണ് കറന്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായ മുരളി വിജയ്, ശിഖര്‍ ധവാന്‍ കൂടാതെ കെഎല്‍ രാഹുലും, ഹാര്‍ദിക് പാണ്ഡ്യയും യുവ ബൗളര്‍ക്ക് വിക്കറ്റ് നല്‍കി.

Story first published: Friday, August 3, 2018, 12:03 [IST]
Other articles published on Aug 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+