ആവശ്യത്തിന് അടി കിട്ടിയില്ലേ... ഓസീസ് ഫാസ്റ്റ് ബൗളര്‍ ഫോക്‌നറോട് കോലി, വീഡിയോ കാണൂ...
മെല്‍ബണ്‍: പെര്‍ത്തിലെ ഒന്നാം ഏകദിനത്തിനിടെ ഇന്ത്യന്‍ ബൗളര്‍ ബരീന്ദര്‍ സ്രാനെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സ്ലെഡ്ജ് ചെയ്തത് വാര്‍ത്തയായിരുന്നു. ഒന്നാം ഏകദിനം കളിക്കുന്ന പരിഭ്രമം കൊണ്ടാണോ അതോ ഐ പി എല്ലിലെ സഹതാരമായത് കൊണ്ടാണോ ബരീന്ദര്‍ സ്രാന്‍ സ്മിത്തിനോട് മറുത്തൊന്നും പറയാന്‍ നില്‍ക്കാതെ നടന്നുപോയി. കുറച്ച് കഴിഞ്ഞ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തി എന്നത് വേറെ കാര്യം.
എന്നാല്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലി അങ്ങനെയുള്ള ആളല്ല. കിട്ടിയത് കിട്ടിയ സ്ഥലത്ത് വെച്ച് തിരിച്ചുകൊടുക്കും. അതാണ് കോലിയുടെ ഗെയിം. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജയിംസ് ഫോക്‌നറാണ് കോലിയുടെ നാവിന്റെ ചൂടറിഞ്ഞത്. മെല്‍ബണിലെ മൂന്നാം ഏകദിനത്തിനിടെയായിരുന്നു സംഭവം. അംപയര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. അതിനും മുമ്പേ കോലി ഫോക്‌നറോട് പറഞ്ഞ ക്ലാസ് ഡയലോഗ് സ്റ്റംപില്‍ വെച്ച മൈക്രോ ഫോണില്‍ കുടുങ്ങി. അതിങ്ങനെ....

ആവശ്യത്തിന് കിട്ടിയില്ലേ...
നിന്നെ ഞാന്‍ ആവശ്യത്തിന് അടിച്ചുപറത്തിക്കഴിഞ്ഞു... നീ വെറുതെ വാചകമടിച്ച് ഊര്‍ജ്ജം കളയുകയാണ് - സ്ലെഡ്ജ് ചെയ്യാനെത്തിയ ജയിംസ് ഫോക്‌നര്‍ക്ക് വിരാട് കോലി കൊടുത്ത മറുപടിയാണിത്.

ബീപ് ബീപ് ബീപ്...
ഫോക്‌നറും കോലിയും തമ്മില്‍ വേറെയും സംഭാഷണം നടന്നു എന്ന് ചുണ്ടനക്കത്തില്‍ നിന്നും വ്യക്തമാണ്. ഓഡിയോ ക്ലിയറല്ല എന്ന് മാത്രം. വലിയ പ്രശ്‌നമൊന്നുമില്ല എല്ലാം ഓക്കെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുപ്പത്തേഴാം ഓവറില്‍
ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ മുപ്പത്തേഴാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. നാല് ഡോട്ട് ബോള്‍ കളിച്ച ശേഷം കോലി ഒരു സിംഗിള്‍ എടുത്തപ്പോഴാണ് ഫോക്‌നര്‍ കോലിക്കെതിരെ കോര്‍ക്കാനെത്തിയത്.

അടി കിട്ടിയത് പാവം ബൊലാന്‍ഡിന്
തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ സ്‌കോട്ട് ബൊലാന്‍ഡിനോടാണ് വിരാട് കോലി ദേഷ്യം തീര്‍ത്തത്. കൂറ്റന്‍ ഒരു സിക്‌സര്‍. ഇരുപത്തിനാലാം സെഞ്ചുറിയോടെ കോലി കത്തിക്കയറിയെങ്കിലും കളി പതിവുപോലെ ഇന്ത്യ തോറ്റു.

പാവം സ്രാന്‍
പെര്‍ത്തിലെ ഒന്നാം ഏകദിനത്തിനിടെയാണ് ഇന്ത്യന്‍ ബൗളര്‍ ബരീന്ദര്‍ സ്രാന്‍ ഓസ്‌ട്രേലിയന്‍ സ്ലെഡ്ജിങിന്റെ രുചിയറിഞ്ഞത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് സ്രാനെ സ്ലെഡ്ജ് ചെയ്തത്.
Seems like an odd place for a friendly catch-up! Oh well, India 2-172 after 35: https://t.co/ot5kt4fvl3 #AUSvIND pic.twitter.com/qukAz4FSWD
— cricket.com.au (@CricketAus) January 17, 2016
rn
rnവീഡിയോ കാണൂ
കോലി - ഫോക്‌നര്‍ വാക്കുതര്‍ക്കത്തിന്റെ വീഡിയോ കാണൂ..

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications