രോഹിത് ശര്‍മയുടെ ഡാന്‍സ്, ധോണിയുടെ കാല് വാരല്‍.. ഇന്ത്യന്‍ ടീമിന്റെ അപൂര്‍വ്വ വീഡിയോ...
തിരക്കേറിയ ക്രിക്കറ്റ് സീസണാണ് മുന്നില്‍. അതും ട്വന്റി 20 സീസണ്‍. ഏഷ്യാ കപ്പ്, ലോകകപ്പ്, പിന്നാലെ ഐ പി എല്‍. മെയ് അവസാനം വരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുടിഞ്ഞ പണിയാണ്. എന്നാല്‍ പിന്നെ ടെന്‍ഷന്‍ കുറക്കാന്‍ കുറച്ച് തമാശ ആയാലോ. ഏഷ്യാ കപ്പ് കളിക്കാന്‍ ബംഗ്ലാദേശിലെത്തിയ ഇന്ത്യന്‍ ടീമിന്റെ ചില തമാശ സീനുകളാണ് വീഡിയോ രൂപത്തില്‍ പുറത്തായിരിക്കുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഇന്ത്യന്‍ ടീമിന്റെ ഇതുവരെ കാണാത്ത അവതാരം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ക്യാപ്റ്റന്‍ ധോണി, വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന തുടങ്ങിയ പ്രമുഖരെല്ലാമുണ്ട് വീഡിയോയില്‍. രോഹിത് ശര്‍മയുടെ തട്ടുപൊളിപ്പന്‍ ഡാന്‍സും ധോണിയുടെ ട്രോളും അടങ്ങിയ വീഡിയോ കാണൂ...

രോഹിതിന്റെ ടൈം
കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെയാണ് ഓപ്പണര്‍ രോഹിത് ശര്‍മ കടന്നുപോകുന്നത്. അതിന്റെ സന്തോഷം ഈ വീഡിയോയിലും കാണാം

ധോണിയുടെ തമാശ
ക്യാമറയില്‍ നോക്കി എന്തോ പറയാന്‍ ശ്രമിക്കുന്ന ഹര്‍ദിക് പാണ്ഡ്യയെ ട്രോളുകയാണ് ക്യാപ്റ്റന്‍ ധോണി

എന്റെ നിക് നെയിം
എന്റെ നിക് നെയിം ഈസ്.. എന്നാണ് ഹര്‍ദിക് പാണ്ഡ്യ പറയുന്നത്. അതെന്താണ് എന്നറിയാന്‍ വീഡിയോ നോക്കൂ
rnThe Indian team in a never-before-seen avatar! Watch #KentCricketLive at 6 PM today on Star Sports 3/HD3!https://t.co/XNglx38XdK
— Star Sports (@StarSportsIndia) February 24, 2016
വീഡിയോ കാണൂ
ഇന്ത്യന്‍ താരങ്ങളുടെ അപൂര്‍വ്വമായ പ്രകടനങ്ങളുള്ള ഈ വീഡിയോ കാണൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications