വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനെ ഇളക്കിമറിച്ച് രോഹിത് ശര്‍മയുടെ പറക്കും ക്യാച്ച്.. ഔട്ടായത് സാക്ഷാല്‍ എബി ഡിവില്ലിയേഴ്‌സ്!

By Muralidharan

ബെംഗളൂരു: ക്രുനാല്‍ പാണ്ഡ്യ എന്ന ശരാശരി സ്പിന്നര്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ എ ബി ഡിവില്ലിയേഴ്‌സിന്റെ ഉറക്കം കെടുത്തുകയാണ്. ഐ പി എല്ലില്‍ മുഖാമുഖം വന്ന മൂന്ന് തവണയും എ ബി ഡിയെ പുറത്താക്കിയത് ഇടംകൈയന്‍ സ്പിന്നറായ ക്രുനാലാണ്. മുംബൈയോട് നാല് വിക്കറ്റിന് സ്വന്തം തട്ടകത്തില്‍ വെച്ച് മുംബൈയോട് തോറ്റപ്പോഴും എ ബി ഡി അടിയറവ് പറഞ്ഞത് ക്രുനാലിനോടാണ്.

Read Also: നായികയാക്കിയത് താന്‍.. പക്ഷേ അവരുടെ സ്വഭാവം ശരിയല്ല.. ഭാവനയെ ഓടിനടന്ന് പള്ള് പറയുന്ന ദീലീപ്! ബട്ട് വൈ??

എന്നാല്‍ ക്രുനാല്‍ പാണ്ഡ്യ മാത്രമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ക്രുനാലിന് എ ബി ഡിയുടെ വിക്കറ്റ് കൊടുത്ത രോഹിത് ശര്‍മയും കൂടിയാണ്. ക്രുനാലിന്റെ പന്ത് എ ബി ഡി അലക്ഷ്യമായി പുഷ് ചെയ്തത് പറന്നുപിടിക്കുകയായിരുന്നു രോഹിത്. മുഴുനീളന്‍ ഡൈവിനിടെയാണ് രോഹിതിന് രണ്ട് കൈയും എത്തില്ല എന്ന് മനസിലായത്. അതോടെ ഒരു കൈ മാത്രം പന്തിനടുത്തേക്ക് പോയി. ശരിക്കും ഒരു സെന്‍സേഷണല്‍ ക്യാച്ച്.

rohit-sharma

നേരത്തെ ക്രീസിലെത്തിയ ഉടനെ എ ബി ഡി ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍ ജോസ് ബട്‌ലര്‍ വിട്ടുകളഞ്ഞിരുന്നു. ഇതും ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ തന്നെ. അപകടകാരിയായ എ ബി ഡിയെ മേയാന്‍ വിട്ടാല്‍ കളി തോല്‍ക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് രോഹിതിന്റെ ക്യാച്ച് മുംബൈ ആരാധകര്‍ക്കിടയില്‍ ഇത്ര വലിയ ചര്‍ച്ചയാകുന്നത്.

Story first published: Saturday, April 15, 2017, 13:37 [IST]
Other articles published on Apr 15, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X