19ന് ഇന്ത്യ - പാക് മത്സരം; മോക്ക മോക്ക പരസ്യം വീണ്ടും വൈറലാകുന്നു!
കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും പരസ്പരം വരുന്നതിന് മുമ്പായി മോക്ക മോക്ക പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പ് സമയത്താണ് മോക്ക മോക്ക പരസ്യങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് വലിയ ഹിറ്റായി മാറിയ മോക്ക മോക്ക ട്വന്റി 20 ലോകകപ്പ് തുടങ്ങിയതോടെ വീണ്ടും റിലീസ് ചെയ്യപ്പെട്ടിരിക്കുകയാണ്.
പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിയോട് അപേക്ഷയുമായി എത്തുന്ന പാക് ആരാധകനാണ് വീഡിയോയില്‍ ഉള്ളത്. എങ്ങനെ സിക്‌സറുകള്‍ പറത്താമെന്ന് ഇന്ത്യന്‍ ടീമിന് കാണിച്ചു കൊടുക്കണമെന്നാണ് ഈ ആരാധകന് അഫ്രീദിയോട് പറയാനുള്ളത്. ബംഗ്ലാദേശിനെതിരെ സിക്‌സറുകള്‍ പറത്തി മികച്ച ഫോമിലെത്തിയിരുന്നു അഫ്രീദി. രണ്ട് വിക്കറ്റും എടുത്ത് മാന്‍ ഓഫ് ദ മാച്ചുമായി.

മോക്ക മോക്ക പരസ്യം കൂടി കാണുന്നതോടെ അഫ്രീദി വീണ്ടും ഫോമിലെത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. ലോകകപ്പില്‍ ഇതുവരെ പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ജയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പിക്കുമ്പോള്‍ പടക്കം പൊട്ടിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ആരാധകനെ അവതരിപ്പിച്ച് മോക്ക മോക്ക പരസ്യമെത്തിയത്.
ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് മോക്ക മോക്ക പരസ്യവും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ തവണയും പാകിസ്താന് ഇന്ത്യയോട് ജയിക്കാനായില്ല. ഇത്തവണ മാര്‍ച്ച് 19നാണ് കൊല്‍ക്കത്തയില്‍ ഇന്ത്യ - പാക് മത്സരം. ആദ്യ കളിയില്‍ തോറ്റ ഇന്ത്യയ്ക്ക് ജീവന്മരണ പോരാട്ടമാണിത്. മറുവശത്ത് പാകിസ്താനാകട്ടെ ബംഗ്ലാദേശിനോട് ജയിച്ച് രണ്ട് പോയിന്റുമായാണ് ഇറങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications