തെരുവില്‍ കോലിയുടെ ചടുലന്‍ നൃത്തം!! ഒപ്പം ധവാനും, പകര്‍ത്തിയത് അനുഷ്‌ക, വീഡിയോ വൈറല്‍
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി അങ്കത്തിനു മുന്നെയുള്ള അവധി ശരിക്കും ആഘോഷിക്കുകയാണ്. ബോളിവുഡ് താരസുന്ദരി അനുഷ്‌കാ ശര്‍മയുമായുള്ള വിവാഹശേഷം കോലി പങ്കെടുക്കുന്ന ആദ്യത്തെ ക്രിക്കറ്റ് പരമ്പര കൂടിയാണിത്. അനുഷ്‌കയെയും ഒപ്പം കൂട്ടിയാണ് കോലി ടീമംഗങ്ങളോടൊപ്പം ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയത്.
അഞ്ചിന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനു മുമ്പ് അവധിക്കാലം ശരിക്കും ആഘോഷിക്കുകയാണ് കോലി. ഓപ്പണറും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ശിഖര്‍ ധവാനോടൊപ്പമുള്ള കോലി തെരുവില്‍ നൃത്തം ചവിട്ടുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാര്യ അനുഷ്‌കയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നതാണ് മറ്റൊരു പ്രത്യേകത.

ക്രിക്കറ്റ് മാത്രമല്ല കോലിയുടെ ഫേവറിറ്റുകള്‍
ക്രിക്കറ്റ് മാത്രമല്ല തന്റെ ഫേവറിറ്റുകളെന്ന് കോലി പല തവണ തെളിയിച്ചതാണ്. ബോളിവുഡ് സിനിമകളെയും പാട്ടുകളെയുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന അദ്ദേഹം നല്ലൊരു ഡാന്‍സര്‍ കൂടിയാണ്. പല ആഘോഷപരിപാടികള്‍ക്കിടെയും കോലി തന്റെ ഈ മികവ് പുറത്തെടുത്തിട്ടുണ്ട്.
ഏറ്റവും അവസാനമായി മുംബൈയില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെ ധവാന്റെ മകനെയും തോളിലേറ്റി കോലി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ തെരുവിലും തന്റെ നൃത്തനൈപുണ്യം ഇന്ത്യന്‍ നായകന്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

സംഭവം കേപ് ടൗണില്‍
കേപ് ടൗണിലെ തെരുവില്‍ വച്ചാണ് ജനങ്ങള്‍ നോക്കിനില്‍ക്കെ പാട്ടിനൊപ്പം കോലിയും ധവാനും ചുവടുവച്ചത്. സെക്കന്റുകള്‍ മാത്രമേ ഈ വീഡിയോ ഉള്ളൂവെങ്കിലും ക്രിക്കറ്റ് പ്രേമികളെ ഇതു ശരിക്കും ഹരം കൊള്ളിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ കലാകാരന്‍മാരുടെ ലൈവ് പെര്‍ഫോമന്‍സിനിടെയാണ് കോലിയും ധവാനും ചുവചുവച്ചത്. ഇന്ത്യയെപ്പോലെ വലിയ ആരാധക ശല്യമൊന്നും ഇവിയെത്തിലാത്തതിനാല്‍ ഇരുവര്‍ക്കും വളരെ ആസ്വദിച്ചു തന്നെ നൃത്തം ചെയ്യാനും സാധിച്ചു.

ഷോപ്പിങ് തിരക്കില്‍
അനുഷ്‌കയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ ഷോപ്പിങ് നടത്തുന്നതിന്റെ തിരത്തിലാണ് കോലി. ഇതിന്റെ നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ ക്രിക്കറ്റ് പ്രേമികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
50 ശതമാനം വരെ വിലക്കിഴിവ് ഓഫര്‍ ചെയ്ത കടയ്ക്കു മുന്നില്‍ കോലിയും അനുഷ്‌കയും നില്‍ക്കുന്നതിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. കോലി തന്നെയാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യടെസ്റ്റ് അഞ്ചിന്
കോലിയുടെ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ ദക്ഷിണാഫ്രിക്കന്‍ പര്യടനം. ഇന്ത്യന്‍ ടീമിന് ഇവിടെ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര ജയിക്കാനായിട്ടില്ല. തന്റെ പിന്‍മുറക്കാര്‍ക്കു സാധിക്കാതിരുന്ന അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ കോലിക്കാവുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
മൂന്നു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്നു ടി20 കളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. ജനുവരി അഞ്ചു മതല്‍ കേപ് ടൗണിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്.
വീഡിയോ കാണാം
Guess who is up for Bhangra on the streets of Capetown! 😍❤️
A post shared by Virat Kohli (@viratkohli.club) on
A post shared by Rahim Manji (@rahim.manji) on
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications