Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: രോഹിതിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്ത ബ്രാഗ് ഹോഗിനെ ട്രോളി വസിം ജാഫര്‍

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര നവംബര്‍ 27ന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക് പോരാട്ടം സജീവമാണ്. ഇരു ടീമിലെയും താരങ്ങളും ആരാധകരുമെല്ലാം പരസ്പരം വെല്ലുവിളികളും അഭിപ്രായങ്ങളും രേഖപ്പെടുത്തി പോരാട്ടത്തെ വേറെ തലത്തിലേക്ക് ഇതിനോടകം ഉയര്‍ത്തിയിരിക്കുകയാണ്. 2019ല്‍ ഓസ്‌ട്രേലിയയില്‍ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യക്ക് ഇത്തവണ അഭിമാന പോരാട്ടമാണ്. എന്നാല്‍ ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുമെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പകരക്കാരനായി പരിഗണിക്കുന്നത്. നായകസ്ഥാനത്ത് അജിന്‍ക്യ രഹാനെ എത്താനാണ് സാധ്യതയെങ്കിലും രോഹിത് ശര്‍മ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. കഴിഞ്ഞ ദിവസം രോഹിത് ശര്‍മക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോയെന്നത് ഉറപ്പില്ലാത്ത കാര്യമാണെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ അതിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. 'രഹാനെ മികച്ച രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അടുത്ത ഓപ്ഷനായുള്ളത് രോഹിത് ശര്‍മയാണ്. എന്നാല്‍ അവന്റെ വിദേശ ടെസ്റ്റ് റെക്കോഡുകള്‍ ടീമിലെ സ്ഥാനം സംശയത്തിലാക്കുന്നതാണ്'-എന്നായിരുന്നു ഹോഗിന്റെ ട്വീറ്റ്. ഇതിനെ ട്വിറ്ററിലൂടെത്തന്നെയാണ് വസിം ജാഫര്‍ പരിഹസിച്ചത്. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ സിനിമയിലെ സീന്‍ ഉള്‍പ്പെടുത്തിയാണ് വസിം ജാഫര്‍ ട്രോളിയത്. അക്ഷയ് കുറാന്‍ ഒരാളുടെ തോളത്ത് കൈയിട്ട് 'വരൂ കുട്ടി വരൂ' എന്ന് പറയുന്ന ഡയലോഗിലൂടെയാണ് ജാഫര്‍ ഹോഗിനെ ട്രോളിയത്. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിതിന് ഇന്ത്യ ടെസ്റ്റില്‍ മാത്രമാണ് അവസരം നല്‍കുന്നത്. നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് രോഹിത് ഉള്ളത്. അവിടെ ബാറ്റിങ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായാണ് പരിമിത ഓവര്‍ ടീമില്‍ നിന്ന് രോഹിതിന് വിശ്രമം അനുവദിച്ചത്.

wasimjaffer

തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത്. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇതില്‍ ഒന്ന് രാത്രി-പകല്‍ മത്സരമാണ്. കോലിയുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നത് വലിയ ആശങ്കയായി തുടരുന്നു. രോഹിത് ശര്‍മ കോലിയുടെ സ്ഥാനത്ത് ഇറങ്ങുമോ അതോ ഓപ്പണറായി എത്തുമോയെന്ന് കണ്ടറിയണം. കെ എല്‍ രാഹുല്‍,ശുബ്മാന്‍ ഗില്‍ എന്നിവരും നാലാം നമ്പറിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളാണ്. നിലവിലെ വൈസ് ക്യാപ്റ്റനായ രഹാനെ തന്നെ നായകനായി തുടരണമെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും രോഹിതിനെ ടെസ്റ്റ് നായകനായി പരിഗണിക്കണമെന്ന ആവിശ്യവും ഉയരുന്നുണ്ട്. നവംബര്‍ 27ന് ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ഇന്ത്യ-ഓസീസ് പോരാട്ടം ആരംഭിക്കുന്നത്.

Story first published: Saturday, November 21, 2020, 13:41 [IST]
Other articles published on Nov 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+