Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ റെക്കോര്‍ഡുമായി വീണ്ടും വസിം ജാഫര്‍; ഇന്ത്യ തഴഞ്ഞിട്ടും കളി തുടരുന്നു

മുംബൈ: മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ട തുടരുന്നു. രഞ്ജി ട്രോഫിയില്‍ ഉയര്‍ന്ന സ്‌കോറിന് ഉടമയായ ജാഫര്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിക്കാണ് അര്‍ഹനായത്. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കേരളത്തിനെതിരെ നടക്കുന്ന മത്സരത്തിലാണ് ജാഫര്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടത്.

സീസണ്‍ ആരംഭീക്കുമ്പോള്‍ 11,775 റണ്‍സ് ആയിരുന്നു ജാഫറിന്റെ സമ്പാദ്യം. ഈ സീസണില്‍ തന്നെ 150 രഞ്ജി ട്രോഫി കളിക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കര്‍ഹനായ താരം റണ്‍വേട്ട തുടരുകയാണ്. 1996-97 സീസണിലായിരുന്നു ജാഫര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇന്ത്യയുടെ ദേശീയ ടീമില്‍ ഇടംനേടിയെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥരയോടെ ബാറ്റ് ചെയ്ത ജാഫര്‍ ഒട്ടേറെ റെക്കോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്.

wasimjaffer

വിദര്‍ഭയ്ക്കൊപ്പം തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയ ജാഫര്‍ 10 രഞ്ജി ട്രോഫി കിരീടമെന്ന നേട്ടത്തിലുമെത്തി. മുംബൈയ്ക്കൊപ്പമായിരുന്ന താരം 2014ലാണ് വിദര്‍ഭയിലേക്ക് മാറുന്നത്. 40 വയസിനുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന ഏഷ്യയിലെ ആദ്യ താരവുമാണ് ജാഫര്‍. രഞ്ജി കരിയറില്‍ ആകെ ഒന്‍പത് തവണ ജാഫര്‍ 200 റണ്‍സിന് മുകളില്‍ നേടിയിട്ടുണ്ട്.

ഇന്ത്യയില്‍ കളിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പച്ചക്കൊടി; ആരാധകര്‍ ആവേശത്തില്‍

2015-16 സീസണിലാണ് വിദര്‍ഭയ്ക്കുവേണ്ടി കളി ആരംഭിച്ചത്. 2017-18 സീസണില്‍ വിദര്‍ഭയെ രഞ്ജി ചാമ്പ്യന്മാരാക്കുന്നതില്‍ താരം മുഖ്യ പങ്കുവഹിക്കുകയും ചെയ്തു. 2008ല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായിരുന്ന ജാഫറിന് സെലക്ടമാര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നില്ല. ഇന്ത്യയ്ക്കുവേണ്ടി 31 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1944 റണ്‍സും ജാഫര്‍ നേടി. ഒട്ടേറെ മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി സ്‌കോര്‍ കണ്ടെത്തി. എന്നാല്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നീ താരങ്ങളുടെ രംഗപ്രവേശനത്തിനുശേഷം ജാഫറിന് അവസരങ്ങള്‍ കുറയുകയായിരുന്നു.

Story first published: Tuesday, February 4, 2020, 16:46 [IST]
Other articles published on Feb 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+