വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെക്കോര്‍ഡുകളുടെ തോഴന്‍ വസിം ജാഫറിന് ഏഷ്യന്‍ റെക്കോര്‍ഡ്; ഇന്ത്യന്‍ ടീമില്‍ തഴയപ്പെട്ട താരം

മുംബൈ: പഴകുന്തോറും വീര്യം കൂടിക്കൊണ്ടിരിക്കുന്ന വീഞ്ഞുപോലെയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. രഞ്ജി ട്രോഫിയിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ ഈ മുംബൈ താരം റെക്കോര്‍ഡുകളുടെ തോഴന്‍ കൂടിയാണ്. പ്രായം 40 കഴിഞ്ഞെങ്കിലും ജാഫറിന്റെ ബാറ്റിങ് മികവിനും ഇപ്പോഴും പതിനേഴിന്റെ തീവ്രതയാണ്. രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഡബിള്‍ സെഞ്ച്വറി നേടിയ അത് ഒരിക്കല്‍ക്കൂടി തെളിയിച്ചു.
പാണ്ഡ്യയില്ലാതെ എന്ത് ടീം ഇന്ത്യ? തീര്‍ച്ചയായും വേണം... ഉറച്ച പിന്തുണയുമായി ധവാന്‍
വിദര്‍ഭയ്ക്കുവേണ്ടി കളിക്കുന്ന ജാഫര്‍ ഉത്തരാഖണ്ഡിനെതിരെ 206 റണ്‍സെടുത്താണ് പുറത്തായത്. ഏഷ്യയിലെ ഒരു റെക്കോര്‍ഡും ഇതിലൂടെ സ്വന്തമാക്കി. 40 വയസിനുശേഷം രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന ഏഷ്യയിലെ ആദ്യ താരമാണ് ഇപ്പോള്‍ ജാഫര്‍. രഞ്ജി കരിയറില്‍ ആകെ ഒന്‍പത് തവണ ജാഫര്‍ 200 റണ്‍സിന് മുകളില്‍ നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ജാഫര്‍ ഇപ്പോഴും ഒന്നാംകിട ബാറ്റ്‌സ്മാന്‍ ആണ്.

wasim

ഉത്തരാഖണ്ഡിനെതിരെ 296 പന്തിലായിരുന്നു ജാഫറിന്റ 206 റണ്‍സ് പിറന്നത്. രണ്ടാം വിക്കറ്റില്‍ സഞ്ജയ് രാമസ്വാമിയുമായി ചേര്‍ന്ന് 304 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടുണ്ടാക്കാനാനും ജാഫറിന് കഴിഞ്ഞു. സീസണില്‍ ഇതുവരെയായി 80.75 റണ്‍സ് ശരാശരിയില്‍ ആകെ 969 റണ്‍സ് മുന്‍ ഇന്ത്യന്‍ താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടീം സെമിയില്‍ എത്തുമെന്ന് ഉറപ്പിച്ചതോടെ ജാഫറിന് 1000 റണ്‍സ് തികയ്ക്കാനുള്ള അവസരവും തെളിഞ്ഞു.

രഞ്ജിയില്‍ 10,000 റണ്‍സിലേറെ നേടിയ താരമാണ് ജാഫര്‍. മുംബൈയ്ക്കുവേണ്ടിയായിരുന്നു കൂടുതല്‍ റണ്‍സും സ്‌കോര്‍ ചെയ്തത്. 2015-16 സീസണിലാണ് വിദര്‍ഭയ്ക്കുവേണ്ടി കളി ആരംഭിച്ചത്. 2017-18 സീസണില്‍ വിദര്‍ഭയെ രഞ്ജി ചാമ്പ്യന്മാരാക്കുന്നതില്‍ താരം മുഖ്യ പങ്കുവഹിക്കുകയും ചെയ്തു. 2008ല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായിരുന്ന ജാഫറിന് സെലക്ടമാര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നില്ല.

Story first published: Thursday, January 17, 2019, 18:18 [IST]
Other articles published on Jan 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X