For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

40-ാം വയസിലും റണ്‍ മെഷീനായി വസിം ജാഫര്‍; അപൂര്‍വ റെക്കോര്‍ഡും സ്വന്തമായി

By അന്‍വര്‍ സാദത്ത്

മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം വയസ്സ് നാല്‍പ്പത് ആയിട്ടും നിര്‍ത്താന്‍ ഒരുക്കമല്ലെന്ന് തെളിയിച്ച് വസിം ജാഫര്‍. ഇറാനി കപ്പില്‍ വിദര്‍ഭയും, റെസ്റ്റ് ഓഫ് ഇന്ത്യയും ഏറ്റുമുട്ടിയപ്പോഴാണ് ജാഫറിന്റെ ബാറ്റിന്റെ ചൂട് ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് ഒരുവട്ടം കൂടി തെളിഞ്ഞത്. 18,000 റണ്‍ എന്ന നാഴികക്കല്ല് കടന്ന ആറാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന നേട്ടമാണ് ഈ വലംകൈയ്യന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ഇതിന് പുറമെ ഫസ്റ്റ് ക്ലാസ് ഇന്നിംഗ്‌സില്‍ 250-ലധികം റണ്‍ 40-ാം വയസ്സില്‍ തികച്ചതിലൂടെ ഈ നാഴികക്കല്ല് താണ്ടുന്ന ഏറ്റവും പ്രായമേറിയ ആദ്യത്തെ ഇന്ത്യക്കാരനും, ഏഷ്യക്കാരനുമായി ജാഫര്‍ മാറി.

ഫസ്റ്റ് ക്ലാസ് സ്‌കോറര്‍മാരില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ആറാമതാണ് വസിം ജാഫര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറാണ് പട്ടികയില്‍ ഒന്നാമത്, 25834 റണ്ണുകളാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. 40-ാം വയസ്സില്‍ ഡബിള്‍ സെഞ്ചുറി തികച്ച അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് ജാഫര്‍. വിദര്‍ഭ ക്യാപ്റ്റര്‍ ഫയിസ് ഫസല്‍, സഞ്ജയ് രാമസ്വാമി എന്നിവര്‍ ആദ്യ ദിനത്തില്‍ പുറത്തായി ടീം തകര്‍ച്ച നേരിടവെയാണ് വിദര്‍ഭയുടെ കപ്പല്‍ നേരെയാക്കാന്‍ ജാഫര്‍ എത്തുന്നത്. 1996-97 കാലത്ത് ആദ്യത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തിനിറങ്ങിയ വസിം ജാഫര്‍ ദിലീപ് വെംഗ്‌സര്‍ക്കാര്‍ (17868), ജി ആര്‍ വിശ്വനാഥ് (17970) എന്നിവരെയും മറികടന്നാണ് കപ്പിന്റെ യാത്ര ശരിപ്പെടുത്തിയത്.

wasimjaffer

ഇറാനി കപ്പില്‍ തുടര്‍ച്ചയായി ആറ് അര്‍ദ്ധ ശതകങ്ങള്‍ തികച്ച റെക്കോര്‍ഡില്‍ ജിആര്‍ വിശ്വനാഥിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഈ നാല്‍പതുകാരന്‍. ഗവാസ്‌കറിന് പിന്നില്‍ 25,396 റണ്ണുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, 23794 റണ്ണുമായി രാഹുല്‍ ദ്രാവിഡ്, 19730 റണ്ണുമായി വിവിഎസ് ലക്ഷ്മണ്‍, 18740 റണ്ണെടുത്ത വിജയ് ഹസാരെ എന്നിവരാണുള്ളത്.

രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ജാഫര്‍ 285 റണ്ണുമായി പുറത്താകാതെ നില്‍ക്കുകയാണ്. 34 ഫോറുകളും, ഒരു സിക്‌സും ഈ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു. 53 സെഞ്ചുറികളാണ് ജാഫറിന് ആകെയുള്ളത്. ഗവാസ്‌കറും, ടെണ്ടുല്‍ക്കറും 81 സെഞ്ചുറികളുമായി പട്ടികയില്‍ മുന്നിലുണ്ട്. പ്രായമായിട്ടും ജാഫര്‍ സൂപ്പറാണെന്നാണ് അഭിനന്ദനം അറിയിച്ച സൗരവ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്. കരിയറിന്റെ ഈ ഘട്ടത്തിലും ഇത്രയും ആത്മാര്‍ത്ഥത കാണിക്കുന്ന താരം മഹാനാണെന്ന് ലക്ഷ്മണും അഭിപ്രായപ്പെട്ടു.

Story first published: Friday, March 16, 2018, 9:24 [IST]
Other articles published on Mar 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+