റെക്കോര്‍ഡുകളുടെ തോഴനായി വസിം ജാഫര്‍; 11,000 കടന്ന് മുന്നോട്ട്, വീണ്ടും സെഞ്ച്വറി
നാഗ്പൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ വസിം ജാഫര്‍ റെക്കോര്‍ഡുകളുടെ തോഴനാണ്. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായ വസിം ജാഫര്‍ 11,000 റണ്‍സും കടന്ന് മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞദിവസം ബറോഡയ്‌ക്കെതിരായ മത്സരത്തില്‍ 97 റണ്‍സിലെത്തിയപ്പോഴാണ് ജാഫര്‍ 11,000 റണ്‍സിലെത്തിയത്.
മത്സരത്തില്‍ 153 റണ്‍സെടുത്ത താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 54-ാമത്തെ സെഞ്ച്വറിയാണ് തികച്ചത്. 2015 മുതല്‍ വിദര്‍ഭയ്ക്ക് കളിക്കുന്ന താരം അതിന് മുന്‍പ് മുംബൈയ്ക്കാണ് കളിച്ചിരുന്നത്. നാല്‍പതുകാരനായ ജാഫര്‍ ഇന്ത്യയ്ക്കുവേണ്ടി 31 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 34.10 ശരാശരിയില്‍ 1944 റണ്‍സും സ്വന്തമാക്കി. അഞ്ച് സെഞ്ച്വറികളും 11 അര്‍ധ സെഞ്ച്വറികളും അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. രണ്ട് ഏകദിന മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചു. 2008 ഏപ്രിലിലായിരുന്നു ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്.

വിദര്‍ഭയ്ക്കുവേണ്ടി കളിച്ച് രണ്ട് പ്രധാന കിരീട നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജാഫര്‍ പറഞ്ഞു. പഴയതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. കളിക്കു പുറമേ മാര്‍ഗദര്‍ശിയെന്ന നിലയില്‍ യുവകളിക്കാര്‍ക്ക് പ്രചോദനമാകാനും കഴിയുന്നു. കളി ഇപ്പോഴും ആസ്വദിക്കുകയാണ്. പരിക്കുമൂലം വിട്ടുനിന്നപ്പോള്‍ ബോറടിച്ചിരുന്നു. എന്നാല്‍, കളി തുടരുന്നതില്‍ ആനന്ദം കണ്ടെത്തുന്നതായും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications