വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുംബ്ലെയുടെ പത്ത് വിക്കറ്റ് നേട്ടം; വഖാര്‍ യുനീസും വസിം അക്രവും വാക്‌പോര്

By Anwar Sadath

ദില്ലി: ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേടി റെക്കോര്‍ഡിട്ടതിന്റെ പതിനെട്ടാം വാര്‍ഷികത്തിലും അതേചൊല്ലിയുള്ള വിവാദം ഒടുങ്ങുന്നില്ല. കുംബ്ലെയ്ക്ക് 10 വിക്കറ്റ് നേട്ടം നിഷേധിക്കാന്‍ അന്ന് എതിരാളികളായിരുന്ന പാക്കിസ്ഥാന്‍ കളിക്കാരന്‍ വഖാര്‍ യൂനീസ് ശ്രമിച്ചെന്ന വിരേന്ദര്‍ സെവാഗിന്റെ ആരോപണമാണ് പഴയ വിവാദം വീണ്ടും കുത്തിപ്പൊക്കിയത്.

വസിം അക്രം ആയിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം ആദ്യം സൂചിപ്പിച്ചത്. 9 വിക്കറ്റ് നേടി നില്‍ക്കുകയായിരുന്ന കുംബ്ലെ 10 വിക്കറ്റ് നേടുമോ എന്ന ആകാംഷയിലായിരുന്നു ക്രിക്കറ്റ് ലോകം. ക്രീസില്‍ അക്രവും വഖാറും ബാറ്റ് ചെയ്യുന്നു. കുംബ്ലെയ്ക്ക് വിക്കറ്റ് നല്‍കാതെ താന്‍ റണ്ണൗട്ട് ആകുമെന്ന് ഇതിനിടെ വഖാര്‍ അക്രത്തോട് സൂചിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. എന്നാല്‍, കുംബ്ലെ അതിന് അര്‍ഹനാണെങ്കില്‍ നമുക്കത് നിഷേധിക്കാന്‍ കഴിയില്ലെന്നായിരുന്നു അക്രത്തിന്റെ മറുപടി.

waqar

അന്നത്തെ മത്സരത്തില്‍ കുംബ്ലെയുടെ പത്താമത്തെ വിക്കറ്റ് വസിം അക്രത്തിന്റെതായിരുന്നു. അതേസമയം, വഖാര്‍ ഇപ്പോള്‍ ഈ ആരോപണം നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. അങ്ങിനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പ്രായം വസിം അക്രമിനെ പിടികൂടിയതാകാനാണ് സാധ്യതയെന്നും വഖാര്‍ ട്വീറ്റ് ചെയ്തു.

ദില്ലിയില്‍ നടന്ന ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സ് വിജയലക്ഷ്യവുമായാണ് പാക്കിസ്ഥാന്‍ ബാറ്റിങ് തുടങ്ങിയത്. ഒരവസരത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 101 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് കുംബ്ലെ നിറഞ്ഞാടിയ മത്സരത്തില്‍ പാക്കിസ്ഥാന്‍ 207 റണ്‍സിന് എല്ലാവരും പുറത്തായി.

Story first published: Friday, February 10, 2017, 8:49 [IST]
Other articles published on Feb 10, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X