Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ ക്യാപ്റ്റനെ തിരികെ വിളിച്ചതിനെതിരെ ആഞ്ഞടിച്ച് വസി അക്രം

ഇസ്ലാമാബാദ്: വംശീയ അധിക്ഷേപത്തിന്റെ പേരില്‍ ഐസിസിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ തിരികെ വിളിച്ചതിനെതിരെ മുന്‍ താരം വസിം അക്രം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് സര്‍ഫ്രാസിനെ തിരികെ വിളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിനിടെ വംശീയ അധിക്ഷേപം നടത്തിയ സര്‍ഫ്രാസിന് 4 കളികളില്‍ വിലക്ക് വന്നതിന് പിന്നാലെയാണ് നടപടി.

wasim

സര്‍ഫ്രാസിനെ തിരികെ വിളിച്ച നടപടി തെറ്റാണെന്ന് വസിം അക്രം പറഞ്ഞു. ഫിബ്രുവരി 6ന് നടക്കുന്ന ടി20 മത്സരത്തില്‍ താരത്തിന് കളിക്കാന്‍ കഴിയുമെന്നിരിക്കെ ഇത്തരമൊരു നടപടി അനാവശ്യമാണ്. സര്‍ഫ്രാസിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ല. എന്നാല്‍, ഇതിന്റെ പേരില്‍ ലോകകപ്പിന് മുന്‍പ് ക്യാപ്റ്റനെ മാറ്റുന്നതിനോടും യോജിക്കാന്‍ കഴിയില്ല. പാക്കിസ്ഥാന് ദീര്‍ഘകാല ക്യാപ്റ്റനാണ് ആവശ്യം. ചെറിയ കാലയളവിലേക്കല്ലെന്നും വസിം അക്രം വ്യക്തമാക്കി.

സര്‍ഫ്രാസിന് ടീമിനെ ശരിയായ രീതിയില്‍ നയിക്കാന്‍ കഴിയുന്നുണ്ടെന്നാണ് അക്രത്തിന്റെ വിലയിരുത്തല്‍. കാര്യങ്ങള്‍ പഠിച്ചുവരുന്ന ക്യാപ്റ്റനാണ് സര്‍ഫ്രാസ്. കൂടുതല്‍ പരിചയസമ്പത്തുണ്ടാകുന്നതോടെ മികച്ച ക്യാപ്റ്റനാകാന്‍ കഴിയുകയും ചെയ്യും. ക്യാപ്റ്റനെ മാറ്റേണ്ട ഒരു ആവശ്യവും ഇപ്പോഴത്തെ നിലയിലില്ലെന്നും അക്രം പറഞ്ഞു. സര്‍ഫ്രാസിന് പകരം ഷൊയബ് മാലിക്കിനെയാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റനാക്കിയിരിക്കുന്നത്. എന്നാല്‍, ഷൊയബ് ലോകകപ്പോടെ വിരമിക്കുമെന്ന കാര്യം മുന്‍ താരം ചൂണ്ടിക്കാട്ടുകയും ചെയ്തു.

Story first published: Wednesday, January 30, 2019, 8:45 [IST]
Other articles published on Jan 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+