വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യയ്‌ക്കെതിരെ വസീം അക്രം

ഇസ്ലാമാബാദ്: പിടിഐ നേതാവും മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റേഹം ഖാന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വസീം അക്രമിന്റെ വക്കീല്‍ നോട്ടീസ്. റെഹാം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്ന ആത്മകഥയില്‍ അശ്ലീലം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് അക്രത്തിന്റെ നോട്ടീസ്. ഇദ്ദേഹത്തിന് പുറമെ റേഹത്തിന്റെ ആദ്യ ഭര്‍ത്താവ് ഇജാസ് റഹ്മാന്‍, പിടിഐ ഇന്റര്‍നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അനില ഖ്വാജ, ബിസിനസ്സുകാരന്‍ സുള്‍ഫീക്കര്‍ ബുഖാരി എന്നിവരും പുസ്തകത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.

2015-ലാണ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനെ റേഹം വിവാഹം കഴിക്കുന്നത്. 10 മാസത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. 'അമ്മ, ഭാര്യ, പത്രപ്രവര്‍ത്തക, പോരാളി' എന്നീ നിലകളിലുള്ള തന്റെ വ്യക്തിപരമായ അനുഭവമാണ് റേഹം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി ലഭിച്ചതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് നിയമസ്ഥാപനമായ സ്വീറ്റ്മാന്‍ ബുര്‍കെ & സിന്‍കര്‍ വഴി അക്രം നോട്ടീസ് അയച്ചത്.

xvasimakram

അപകീര്‍ത്തിപ്പെടുത്തുന്ന, തെറ്റായ, വഴിതെറ്റിക്കുന്ന, കഠോരമായ, വഷളായ, നാശകരമായ കാര്യങ്ങളുടെ ഒരു പട്ടികയാണ് പുസ്തകമെന്ന് നോട്ടീസ് ആരോപിക്കുന്നു. താന്‍ നോക്കിനില്‍ക്കെ ഭാര്യയെ കറുത്ത വര്‍ഗക്കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അക്രം പ്രേരിപ്പിച്ചെന്ന് കൈയ്യെഴുത്തു പ്രതിയില്‍ ആരോപിക്കുന്നുണ്ട്.

കൈയെഴുത്ത് പ്രതിയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍വാങ്ങാന്‍ 14 ദിവസത്തെ സമയമാണ് റെഹാമിന് അനുവദിച്ചിരിക്കുന്നത്. കൂടാതെ പ്രസ്തുത ഭാഗങ്ങള്‍ തെറ്റാണെന്നും അപകീര്‍ത്തികരമാണെന്നും എഴുതി നല്‍കണം. ഇതേക്കുറിച്ച് കൂടുതല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നല്‍കില്ലെന്നും, വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു.

ഈ നിബന്ധനകള്‍ സ്വീകരിക്കാത്ത പക്ഷം കേസുമായി ഹൈക്കോടതിയില്‍ പോകുമെന്നും നിയമസ്ഥാപനം വ്യക്തമാക്കി. റേഹം ഖാന്റെ പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി ചോര്‍ന്നതോടെ പാകിസ്ഥാനില്‍ വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. അജണ്ടയുടെ ഭാഗമാണ് ഇവരുടെ പുസ്തകമെന്നാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ആരോപിക്കുന്നത്.

Story first published: Thursday, June 7, 2018, 17:41 [IST]
Other articles published on Jun 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X