Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സച്ചിന്റെ അവസാന ടെസ്റ്റ് പാകിസ്ഥാനെതിരെ വേണം'

കറാച്ചി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവസാന ടെസ്റ്റ് പാകിസ്ഥാനെതിരെ ആയിരിക്കണമെന്ന് ബൗളിംഗ് ഇതിഹാസം വസിം അക്രത്തിന് ആഗ്രഹം. സച്ചിന്‍ അവസാന ടെസ്റ്റ് പാകിസ്ഥാനെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ കളിക്കുന്നത് കാണണം എന്നാണ് പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളിംഗിന്റെ കുന്തമുനയായിരുന്ന അക്രത്തിന്റെ ആഗ്രഹം.

ഇന്ത്യയിലെന്ന പോലെ പാകിസ്ഥാനിലും സച്ചിനാണ് മാതൃകാ ക്രിക്കറ്ററെന്നും അക്രം പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കായികതാരമാണ് സച്ചിന്‍. സച്ചിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. റിട്ടയര്‍മെന്റിന് ശേഷവും സച്ചിനുമായി അടുപ്പം സൂക്ഷിക്കുന്നു എന്നും മുന്‍ പാക് ക്യാപ്റ്റന്‍ പറഞ്ഞു.

സച്ചിന്റെ റിട്ടയര്‍മെന്റിനെക്കുറിച്ച് ഞാനൊരു സ്വപ്‌നം സൂക്ഷിക്കുന്നുണ്ട്. ക്രിക്കറ്റിനെ ഏറെ സ്‌നേഹിക്കുന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ വെച്ചായിരിക്കണം അത്. അതുപോലെ സച്ചിന്‍ അവസാന ടെസ്റ്റ് പാകിസ്ഥാനെതിരെ കളിക്കണമെന്നും ആഗ്രഹമുണ്ട്. ക്രിക്കറ്റിലൂടെ ഇന്ത്യാ - പാക് ബന്ധം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നും അക്രം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ത്യ റദ്ദാക്കിയേക്കും എന്ന വാര്‍ത്തകള്‍ക്കിടെയാണ് തന്റെ ആഗ്രഹവുമായി അക്രം മുന്നോട്ട് വന്നിരിക്കുന്നത്. പകരം ഇന്ത്യ പാകിസ്ഥാനെ ടെസ്റ്റ് പരമ്പരയ്ക്കായി ക്ഷണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കും. കരിയറില്‍ 198 ടെസ്റ്റുകള്‍ സച്ചിന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

Story first published: Friday, September 13, 2013, 11:29 [IST]
Other articles published on Sep 13, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+