Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ ഫസ്റ്റ്; വസിം അക്രം സച്ചിന്റെ മാസ്‌റ്റേഴ്‌സ് ലീഗില്‍ നിന്നും പിന്മാറി

കറാച്ചി: പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്മാരായ വസിം അക്രവും റമീസ് രാജയും സച്ചിന്‍ - ഷെയ്ന്‍ വോണ്‍ ടീമിന്റെ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്മാറി. അടുത്ത വര്‍ഷം തുടങ്ങാനിരിക്കുന്ന പാകിസ്താന്‍ ട്വന്റി 20 സൂപ്പര്‍ ലീഗില്‍ പങ്കാളികളാകാന്‍ വേണ്ടിയാണ് ഇരുവരും മാസ്‌റ്റേഴ്‌സ് ലീഗ് വിട്ടത്. പി എസ് എല്ലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് അക്രവും രാജയും.

പി എസ് എല്ലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ലാഹോറില്‍ പി സി ബി അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാസ്റ്റേഴ്‌സ് ലീഗില്‍ നിന്നും പിന്മാറാന്‍ അക്രവും രാജയും തീരുമാനിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് മാസ്റ്റേഴ്‌സ് ലീഗ് നടക്കുക. ഫെബ്രുവരി മാസത്തിലാണ് കളികള്‍.

wasimakram

ഏതാണ്ട് ഇതേ സമയത്താണ് പാകിസ്താന്‍ ട്വന്റി 20 സൂപ്പര്‍ ലീഗും നടക്കുക. ഖത്തറിലെ ദോഹയില്‍ ഫെബ്രുവരി 4 മുതല്‍ 24 വരെയാണ് കളികള്‍. അക്രമിനും റമീസ് രാജയ്ക്കും പുറമേ രണ്ട് മുന്‍ താരങ്ങളെ പി സി എല്ലിന്റെ ഉപദേശകരായി നിയമിക്കാനും പാക് ക്രിക്കറ്റ് ബോര്‍ഡിന് ആലോചനയുണ്ട്. കളി നിര്‍ത്തിയ ശേഷം ടി വി കമന്ററിയില്‍ തിളങ്ങിവരികയാണ് അക്രവും രാജയും.

Story first published: Tuesday, September 8, 2015, 14:22 [IST]
Other articles published on Sep 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+