വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ശര്‍മയ്ക്ക് ബിസിസിഐ 7 കോടി രൂപയുടെ കരാര്‍ നല്‍കിയതെന്തിന്?; വിവാദം മുറുകുന്നു

By അന്‍വര്‍ സാദത്ത്

മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ബിസിസിഐ എ പ്ലസ് കരാര്‍ നല്‍കിയത് സംബന്ധിച്ച് വിവാദം മുറുകുന്നു. വല്ലപ്പോഴും ഒരു സെഞ്ച്വറി നേടി ടീമില്‍ നിലനില്‍ക്കുന്ന രോഹിത് ശര്‍മ നാളുകളായി ഫോമിലല്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയ്ക്കുവേണ്ടി പല മികച്ച ഇന്നിങ്‌സുകളും കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഈ മുംബൈക്കാരന്റെ സ്ഥിരതയില്ലായ്മ ചോദ്യം ചെയ്യപ്പെടുകയാണ്.

ലോകേഷ് രാഹുലിനെപോലെ കഴിവു തെളിയിച്ച യുവതാരങ്ങള്‍ അവസരം ലഭിക്കാതെ പുറത്തുനില്‍ക്കുമ്പോഴാണ് രോഹിത്തിന് ബിസിസിഐ അമിത പ്രാധാന്യം നല്‍കുന്നത്. ബിസിസിഐയുടെ എ പ്ലസ് കരാറിലൂടെ 7 കോടിരൂപ കീശയിലാക്കിയ താരം എന്താണ് അതിനുമാത്രം ഗ്രൗണ്ടില്‍ തെളിയിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

rohitsharma

ഇതിനിടെ മുന്‍ പാക് താരം വസിം അക്രവും രോഹിത്തിന് ലഭിച്ച കരാര്‍ ചോദ്യം ചെയ്ത് രംഗത്തെത്തി. ടെസറ്റ് താരങ്ങളെ തഴഞ്ഞ് രോഹിത്തിനെ പോലൊരു കളിക്കാരന് മുന്തിയ പരിഗണന ബിസിസിഐ നല്‍കിയത് ശരിയായില്ലെന്നാണ് അക്രം പറയുന്നത്. ഏകദിനത്തിനേക്കാള്‍ ടെസ്റ്റ് മത്സരങ്ങളാണ് കളിക്കാന്‍ ബുദ്ധിമുട്ടേറിയതെന്നും അതുകൊണ്ടുതന്നെ ടെസ്റ്റ് മത്സരം കളിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലത്തിന് അര്‍ഹതയുണ്ടെന്നും പാക് ഇതിഹാസം വ്യക്തമാക്കി.

ശിഖര്‍ ധവാനും രോഹിത് ശര്‍മയും ബിസിസിഐയുടെ എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ടത് അത്ഭുതപ്പെടുത്തി. ചേതേശ്വര്‍ പൂജാര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാകട്ടെ എ കാറ്റഗറിയിലാണ്. പരിമിത ഓവര്‍ ക്രിക്കറ്റിന് ക്രിക്കറ്റ് ബോര്‍ഡുകള്‍ നല്‍കുന്ന അമിത പ്രാധാന്യത്തിന് ഉദാഹരണമാണിത്. ഇത് ശരിയായ നടപടിയല്ലെന്നും തിരുത്തേണ്ടതാണെന്നും വസിം അക്രം ചൂണ്ടിക്കാട്ടി.

മാപ്പുതരണം; ഭാര്യയും മകളുമില്ലാതെ ജീവിതമില്ല; പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമിമാപ്പുതരണം; ഭാര്യയും മകളുമില്ലാതെ ജീവിതമില്ല; പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി

</a><br><a class=ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു" title="
ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു" />
ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു

ഒടുവില്‍ അത് സംഭവിക്കുന്നു; വര്‍ഷങ്ങള്‍ക്കുശേഷം ഒരു ടീം പാക്കിസ്ഥാനില്‍ ക്രിക്കറ്റിനെത്തുന്നുഒടുവില്‍ അത് സംഭവിക്കുന്നു; വര്‍ഷങ്ങള്‍ക്കുശേഷം ഒരു ടീം പാക്കിസ്ഥാനില്‍ ക്രിക്കറ്റിനെത്തുന്നു

Story first published: Monday, March 12, 2018, 8:26 [IST]
Other articles published on Mar 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X