Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ടീമിനെ ട്രോളി അധ്യാപികമാരും പെണ്‍കുട്ടികളും; വസിം അക്രത്തിന് സഹിക്കുന്നില്ല...

കറാച്ചി: ഏഷ്യാകപ്പില്‍ ഇന്ത്യയോടും ബംഗ്ലാദേശിനോടും തോറ്റ് പുറത്തായ പാകിസ്താന്‍ ടീമിനെ കളിയാക്കുന്നതില്‍ മുന്‍ ക്യാപ്റ്റന്‍ വസിം അക്രത്തിന് അതൃപ്തി. പാകിസ്താന്‍ ടീമിനെ കളിയാക്കുന്നവര്‍ക്ക് ലജ്ജ തോന്നുന്നില്ലേ എന്നാണ് അക്രം രോഷാകുലനായി പ്രതികരിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ പോസ്റ്ററില്‍ അധ്യാപികമാരും പെണ്‍കുട്ടികളും മേക്കപ്പിട്ടതാണ് അക്രത്തിനെ ചൊടിപ്പിച്ചത്.

കരിമാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് അധ്യാപികമാരും കുട്ടികളും ചേര്‍ന്ന് കളിക്കാരുടെ ചിത്രത്തില്‍ ലിപ്റ്റിക്കും കമ്മലും ഇട്ടുകൊടുത്തത്. കളിക്കാരെ സ്ത്രീകളുടെ വേഷത്തിലാക്കി മാറ്റിയ ശേഷം, ഇതിലും നന്നായി തങ്ങളുടെ വനിതാ ടീം കളിക്കുമെന്നും ഇവര്‍ പറഞ്ഞു. പുരുഷ താരങ്ങള്‍ ക്രിക്കറ്റ് മതിയാക്കിക്കോളൂ എന്ന് വരെ സ്‌കൂളിലെ ചില അധ്യാപികമാര്‍ പറഞ്ഞു.

wasim-akram

ഈ ഒരു സ്‌കൂളില്‍ മാത്രമല്ല, ഇന്ത്യയോടും ബംഗ്ലാദേശിനോടും തോറ്റ പാകിസ്താന്‍ ടീമിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങളും കളിയാക്കലുകളും ഉയരുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം പലയിടങ്ങളിലും കളിക്കാരുടെ കോലങ്ങള്‍ കത്തിച്ചിരുന്നു. ദേഷ്യം വന്ന ആരാധകര്‍ ടി വി സെറ്റുകള്‍ തല്ലിപ്പൊളിച്ചാണ് പ്രതിഷേധം അറിയിച്ചത്. മുന്‍ കളിക്കാരും ടീമിനെതിരെ രംഗത്ത് വന്നു.

എന്നാല്‍ അതിര് കടന്ന ഈ പ്രതിഷേധങ്ങള്‍ പാകിസ്താന്‍ ടീമിനെ സഹായിക്കില്ല എന്നാണ് വസിം അക്രം പറയുന്നത്. പാക് ടീം ഒരു മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആരാധകര്‍ ടീമിന് പിന്തുണ നല്‍കുകയാണ് വേണ്ടത്. ഇതേ അഭിപ്രായം തന്നെയാണ് പാകിസ്താന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിനും ഉള്ളത്. ഇത് നമ്മുടെ ടീമാണ്. അപ്പോള്‍ ടീമിന് പിന്തുണ കൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ് - മിസ്ബ പറഞ്ഞു.

Story first published: Sunday, March 6, 2016, 15:07 [IST]
Other articles published on Mar 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+