Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാലിക് ധോണിയെപ്പോലെയാണ്, എന്തുകൊണ്ട്?; വസിം അക്രം പറയുന്നു

മാലിക് പാകിസ്താന്റെ ധോണി | Oneindia Malayalam

ദുബായ്: പാക് ഓള്‍ റൗണ്ടര്‍ ഷൊയബ് മാലിക്കിനെ ഇന്ത്യന്‍ താരം എംഎസ് ധോണിയുമായി ഉപമിച്ച് വസിം അക്രം. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ മാലിക് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് മുന്‍ പാക് താരത്തിന്റെ പരാമര്‍ശത്തിനിടയാക്കിയത്. മാലിക്കിന്റെ അര്‍ധസെഞ്ച്വറി മികവില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

wasim-akram

അവസാന ഓവറുകളില്‍ പരിഭ്രമം ഒട്ടുമില്ലാതെ ബാറ്റുവീശാന്‍ മാലിക്കിന് കഴിയുമെന്ന് അക്രം പറഞ്ഞു. പരിചയസമ്പന്നതയ്ക്ക് പകരംവെക്കാന്‍ മറ്റൊന്നുമില്ലെന്ന് മാലിക് തെളിയിച്ചു. ധോണിയെ പോലെയാണ് അദ്ദേഹം. ഒരു ബൗളറെ അഭിമുഖീകരിക്കുമ്പോള്‍ മാലിക്കിന്റെ മുഖത്ത് എന്താണ് വികാരമെന്ന് വായിച്ചെടുക്കാന്‍ കഴിയില്ല. അത് ബൗളര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അക്രം ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനെതിരെ അവസാന ഓവറില്‍ പാക്കിസ്ഥാനെ ജയത്തിലേക്ക് നയിച്ചത് മാലിക്കിന്റെ ബാറ്റിങ്ങാണ്. അവസാന ഓവറില്‍ ആവശ്യമായ 10 റണ്‍സ് ഒരു സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ നേടി മൂന്നു പന്തുകള്‍ ശേഷിക്കെയായിരുന്നു പാക്കിസ്ഥാന്റെ വിജയം. ഇന്ത്യയ്‌ക്കെതിരായ രണ്ടു മത്സരത്തിലും മാലിക് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

Story first published: Monday, September 24, 2018, 8:35 [IST]
Other articles published on Sep 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+