Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് ബഹിഷ്‌കരിക്കരുതെന്ന് പാക്കിസ്ഥാനോട് അക്രം

കറാച്ചി: ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് സീരീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് ബഹിഷ്‌കരിക്കരുതെന്ന് മുന്‍ പാക്കിസ്ഥാന്‍ ബൗളര്‍ വസിം അക്രം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ലോകകപ്പ് ബഹിഷികരിക്കാന്‍ പിസിബി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുന്നതിലൂടെ നഷ്ടം പാക്കിസ്ഥാനും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുമാണെന്ന് വസിം അക്രം പറഞ്ഞു. നിലവില്‍ പാക്കിസ്ഥാനില്‍ അന്യരാജ്യങ്ങള്‍ ക്രിക്കറ്റ് കളിക്കാനെത്താത്തത് പാക്കിസ്ഥാന് ദോഷം ചെയ്യുന്നുണ്ട്. ലോകകപ്പ് കൂടി ബഹിഷ്‌കരിച്ചാല്‍ അത് പാക് ക്രിക്കറ്റിനെ കൂടുതല്‍ ബാധിക്കുമെന്ന് അക്രം കറാച്ചില്‍ നടന്ന ഒരു പരിപാടിക്കിടെ പറഞ്ഞു.

wasim-akram

ഇന്ത്യ പാക്കിസ്ഥാന്‍ സീരീസില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബിസിസിഐ കൂടുതല്‍ സമയമെടുക്കുന്നതിനോട് യോജിപ്പില്ലെന്ന് അക്രം വ്യക്തമാക്കി. ഇരു രാജ്യങ്ങളും ക്രിക്കറ്റ് കളിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ പാക്കിസ്ഥാനൊപ്പം കളിച്ചാലും ഇല്ലെങ്കിലും തീവ്രവാദത്തില്‍ അന്തിമ തീരുമാനമാകില്ലെന്ന് അക്രം പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചും അക്രം സംസാരമധ്യേ സൂചിപ്പിച്ചു. ടീമിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും കോച്ച് വഖാര്‍ യുനൂസും മുതിര്‍ന്ന കളിക്കാരും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും അക്രം വ്യക്തമാക്കി. ടീമിനു കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും അക്രം ചൂണ്ടിക്കാട്ടി.

Story first published: Monday, December 14, 2015, 9:03 [IST]
Other articles published on Dec 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+