Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൂറാം മാച്ചില്‍ വാര്‍ണറിന് സെഞ്ചുറി.. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 335 റണ്‍സ് വിജയലക്ഷ്യം!!

ബെംഗളൂരു നൂറാം ഏകദിനം തട്ടുപൊളിപ്പന്‍ സെഞ്ചുറിയോടെ അവിസ്മരണീയമാക്കിയ ഡേവിഡ് വാര്‍ണറിന്റെ മികവില്‍ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ വിക്കറ്റിന് റണ്‍സടിച്ചു. ഇന്ത്യയ്ക്ക് 335 റണ്‍സിന്റെ വിജയലക്ഷ്യം.

warner

119 പന്തില്‍ 124 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ തന്റെ നൂറാം ഏകദിന മത്സരത്തില്‍ അടിച്ചത്. ഇതില്‍ 12 ഫോറും 4 സിക്‌സും പെടും. വാര്‍ണറുടെ സഹ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും മോശമായിരുന്നില്ല. 96 പന്തില്‍ ഫിഞ്ച് 94 റണ്‍സടിച്ചു. 10 ഫോര്‍, 3 സിക്‌സ്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ട്രേവിസ് ഹെഡ് 29ഉം പിന്നാലെ വന്ന പീറ്റര്‍ ഹാന്‍ഡ്‌സകോംപ് 43ഉം റണ്‍സെടുത്തു.

വാര്‍ണര്‍, ഫിഞ്ച്, സ്മിത്ത് എന്നിവരെ പെട്ടെന്ന് നഷ്ടപ്പെട്ട് ഓസീസ് മധ്യനിര കഴിഞ്ഞ കളിയിലെ പോലെ ഒന്ന് പാളിയിരുന്നു. എന്നാല്‍ അവസരം പൂര്‍ണമായും മുതലെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പറ്റിയില്ല. ഭുവിക്കും ഭുമ്രയ്ക്കും പകരം വന്ന ഉമേഷും ഷമിയും ഇഷ്ടം പോലെ റണ്‍സ് വഴങ്ങി. കുല്‍ദീപിന് പകരം വന്ന അക്ഷര്‍ പട്ടേലും തിളങ്ങിയില്ല. ഉമേഷ് പത്തോവറില്‍ 71ന് 4 വിക്കറ്റ് വീഴ്ത്തി.

Story first published: Thursday, September 28, 2017, 17:10 [IST]
Other articles published on Sep 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+