Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ സംഭവത്തില്‍ വാര്‍ണര്‍ വിറച്ച് പോയെന്ന് ആരോണ്‍ ഫിഞ്ച്... കാരണം ഇതാണ്

ലണ്ടന്‍: ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലനം കഴിഞ്ഞ ദിവസം മുടങ്ങിയിരുന്നു. വളരെ ഞെട്ടിപ്പിക്കുന്ന ഒരു സംഗതി നെറ്റ്‌സില്‍ നടന്നിരുന്നു. ഡേവിഡ് വാര്‍ണറുടെ ഷോട്ട് തലയില്‍ കൊണ്ട് നെറ്റ്‌സില്‍ പന്തെറിയുന്ന ബൗളര്‍ക്ക് പരിക്കേറ്റതായിരുന്നു പരിശീലനം മുടങ്ങാന്‍ കാരണം. ഇത് ടീമിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വംശജനായ ജെയ് കിഷനാണ് വാര്‍ണര്‍ക്ക് പന്തെറിഞ്ഞത്. ഇയാളെ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1

വാര്‍ണര്‍ ഈ സംഭവത്തില്‍ ഞെട്ടിത്തരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്‌സില്‍ നന്നായി പരിശീലനം നടത്തി വരുന്നതിനിടെയായിരുന്നു സംഭവം. പരിശീലനം 20 മിനുട്ടോളം മുടങ്ങുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ മെഡിക്കല്‍ സ്റ്റാഫ് വന്ന് പരിശോധിച്ച ശേഷമാണ് ബൗളറെ ആശുപത്രിയിലേക്ക് മാറ്റിയത്. വാര്‍ണര്‍ ഈ വിഷയത്തില്‍ മാനസികമായി തളര്‍ന്ന് പോയെന്ന് ആരോണ്‍ ഫിഞ്ച് പറയുന്നു.

ബൗളറെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഫിഞ്ച് സ്ഥിരീകരിച്ചു. ഷോട്ടിന്റെ ആഘാതം അറിയുന്നത് കൊണ്ടാവണം, വാര്‍ണര്‍ ആകെ തളര്‍ന്ന് പോയി. ആവേശത്തിലായിരുന്നു ആ യുവാവ് നെറ്റ്‌സില്‍ പന്തെറിഞ്ഞത്. അതേസമയം പരിക്കേറ്റ യുവാവിന് അത് ഭേദമായാല്‍ വീണ്ടും പന്തെറിയാന്‍ വരാമെന്നും ഫിഞ്ച് പറഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഫിഞ്ച് വ്യക്തമാക്കി.

അതേസമയം വാര്‍ണര്‍ ഇക്കാര്യത്തില്‍ അസ്വസ്ഥനാണ്. സാമാന്യ ഭേദപ്പെട്ട രീതിയിലുള്ള ഷോട്ടായിരുന്നു അത്. പരിക്കേറ്റയാള്‍ ഉടന്‍ തന്നെ തിരിച്ചെത്തും. പക്ഷേ ഷോട്ട് അടിച്ചയാള്‍ക്ക് സ്വാഭാവികമായും കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും ഫിഞ്ച് പറഞ്ഞു. ഇയാള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നും, പരിക്ക് ഗുരുതരമല്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയും അറിയിച്ചു. ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സ്‌കാനിംഗില്‍ പരിക്കുകളില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രൗണ്ട് വിടുമ്പോള്‍ ഇയാള്‍ക്ക് ബോധം നഷ്ടമായിരുന്നില്ല.

Story first published: Sunday, June 9, 2019, 14:12 [IST]
Other articles published on Jun 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+